ഇസ്ലാമാബാദ്: തോഷഖാന കേസില്‍ അറസ്റ്റിലായ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ അദിയാല ജയിലിലേക്ക് മാറ്റണമെന്ന് ഹര്‍ജി. നിലവില്‍ അറ്റോക് ജയിലിലാണ് ഇമ്രാന്. ഇവിടെനിന്ന് അദിയാലയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) നേതാക്കളാണ് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചത്.
ഇമ്രാന് ഖാന്റെ വിദ്യാഭ്യാസം, ജീവിത നിലവാരം, രാഷ്ട്രീയ പദവി എന്നിവ കണക്കിലെടുത്ത് അദ്ദേഹത്തിന് എ ക്ലാസ് സൗകര്യങ്ങളുള്ള ജയില്‍ അനുവദിക്കണം. വളരെ ചെറിയ മുറിയിലാണ് ഇമ്രാന് നിലവില്‍ കഴിയുന്നത്. കൂടാതെ, അഭിഭാഷക സംഘം, ഡോക്ടര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനുള്ള അനുവാദം നല്‍കണം. അദ്ദേഹത്തെ അറ്റോക് ജയിലിടച്ചത് നിയമവിരുദ്ധമാണ്. അതിനാല്‍ അദിയാലയിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയില്‍ ഇമ്രാന്റെ അഭിഭാഷകന് നയീം ഹൈദര്‍ പന്ജോത ആവശ്യപ്പെട്ടത്.
അതേസമയം, അറ്റോക് ജയിലില്‍ സി ക്ലാസ് സൗകര്യത്തിലാണ് ഇമ്രാന് കഴിയുന്നത്. ഇവിടെ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നാരോപിച്ച് പിടിഐ നേതാവ് ഷാ മഹ്മൂദ് ഖുറേഷി രംഗത്തെത്തിയിരുന്നു. ഇമ്രാനെ കാണുന്നതില്‍ നിന്ന് അഭിഭാഷകനെ പോ
ലും വിലക്കി. കോടതി വിധിയില്‍ അപ്പീല്‍ പോകാന്‍ അദ്ദേഹത്തിന്റെ ഒപ്പ് രേഖപ്പെടുത്താന്‍ പോലും സാധിക്കുന്നില്ല. അദ്ദേഹത്തിന് ഭക്ഷണം ലഭിക്കുന്നില്ല. ജീവന് പോലും അപകടത്തിലാണ്. വിഷയത്തില്‍ കോടതി സ്വമേധയാ ഇടപെടണമെന്നും ഖുറേഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: