പത്തനംതിട്ട: ജില്ലാപഞ്ചായത്തിന്റെ 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ജില്ലാ ജാഗ്രതാ സമിതി തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്ലോക്ക്തല പരിശീലന പരിപാടി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും നടത്തുമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു.ജില്ലാ ജാഗ്രതാസമിതിയില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്ത് ജാഗ്രതാസമിതിയിലേയും,വാര്‍ഡ് ജാഗ്രതാസമിതിയിലേയും അംഗങ്ങള്‍ ജാഗ്രതാ സമിതികളുടെ ശാക്തീകരണം ഉറപ്പ് വരുത്തുക എന്നതാണ് ബ്ലോക്ക് തല പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം. പഞ്ചായത്ത് തല ജാഗ്രതാസമിതി അംഗങ്ങള്‍, വാര്‍ഡ്തല ജാഗ്രതാ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം.
വാര്‍ഡ് മെമ്പര്‍മാര്‍, അങ്കണവാടി ടീച്ചര്മാര്, എഡിഎസ് ചെയര്‍പേര്‍സണ്‍മാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍, സി ഡി എസ് ചെയര്‍പേര്‍സണ്‍മാര്‍, ജന പ്രതിനിധികള്‍ , മറ്റു ജാഗ്രതാസമിതി അംഗങ്ങള്‍ എന്നിവര്‍ക്ക് ജാഗ്രതാസമിതിയുടെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ സമഗ്രമായ അവബോധം നല്‍കുക എന്നതാണ് ഈ ഏകദിന പരിശീലന പരിപാടിയുടെ മുഖ്യ ലക്ഷ്യം.
ജില്ലാ ജാഗ്രതാസമിതി അംഗവും, കിലയുടെ റിസോഴ്സ് പേര്‍സണുമായ രമാദേവി ജാഗ്രതാ സമിതിയിലെ ജെന്‍ഡര്‍ ഇടപെടലുകള്‍ എന്ന വിഷയത്തിലും,ജില്ലാ സാമൂഹ്യ നീതി ബോര്‍ഡ് മെമ്പര്‍മാരും, ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളുമായിട്ടുള്ള നിരുപമ നിരഞ്ജന് ,നക്ഷത്ര എന്നിവര്‍ ജാഗ്രതാസമിതിയും ട്രാന്‍സ് സ്ത്രീകളും എന്ന വിഷയത്തിലും ക്ലാസുകള്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: