നാഗര്‍കോവില്‍: അമൃത് ഭാരത് പദ്ധതിയില്‍ നാഗര്‍കോവില്‍ റയില്‍വേ സ്‌റ്റേഷന്റെ പുനര്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
11 കോടി രൂപ ചിലവിലാണ് ലോകോത്തര നിലവാരത്തില്‍ നാഗര്‍കോവില്‍ സ്‌റ്റേഷനില്‍ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. വിശദമായ മാസ്റ്റര്‍ പ്ലാന്‍ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനില്‍ വരുന്ന യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും . വിശ്രമിക്കാന്‍വിശാലമായ കാത്തിരിപ്പുകേന്ദ്രം. പുതിയ ടോയ്‌ലറ്റ് കേന്ദ്രം,ആധുനിക യാത്രാ സൗഹൃദ സൗകര്യങ്ങള്‍, മള്‍ട്ടിമോഡല്‍ റോഡ് കണക്റ്റിവിറ്റി, പാര്‍ക്കിംഗ് സൗകര്യം, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍, എന്നിവ വികസനത്തിന്റ ഭാഗമായി ഒരുക്കും. കന്യാകുമാരിയിലേക്ക് പോകുന്ന ട്രയിന്‍ യാത്രക്കാരുടെ പ്രധാന റെയില്‍വെ സ്റ്റേഷനാണ് നാഗര്‍കോവില്‍ന്ന
തമിഴ്‌നാട്ടില്‍ 18 സ്‌റ്റേഷനുകള്‍ അമ്യത് പദ്ധതിയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌നാഗര്‍കോവില്‍ റയില്‍വേ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ , എംഎല്‍എ എം.ആര്‍. ഗാന്ധി . എം.പി. വിജയ് വസന്ത്, മേയര്‍ മഹേഷ് , ഡിവിഷണല്‍ റയില്‍വേ മാനേജര്‍ എസ്.എം. ശര്‍മ്മ, പി.ആര്‍. ഒ ഷിബി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: