ബാഴ്സലോണ: സ്പെയിനില്‍ നടന്ന വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരത്തില്‍ പ്രാര്‍ത്ഥന തോംബാരെ ഡബിള്‍സ് കിരീടം സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാായ പ്രാര്‍ത്ഥന റഷ്യന്‍ താരം അനസ്താസിയ ടിഖോനോവയ്ക്കൊപ്പം ചേര്‍ന്ന് ഫ്രാന്‍സിന്റെ എസ്റ്റെല്ലെ കാസിനോയെയും ലാത്വിയയുടെ ഡയാന മാര്സിന്കെവിക്കയെയും പരാജയപ്പെടുത്തി. ഫൈനലില്‍ 3-6, 6-1, 10-7 എന്ന സ്കോറിനാണ് തോംബാരെ സഖ്യത്തിന്റെ വിജയം .
2014ല്‍ ഇഞ്ചിയോണില്‍ സാനിയ മിര്‍സയ്ക്കൊപ്പം വെങ്കലം നേടിയ പ്രാര്‍ത്ഥനയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെയും 26-ാമത്തെയും കിരീടമാണിത്.
അതേസമയം, കസാക്കിസ്ഥാനിലെ അസ്താനയില്‍ നടന്ന ഐടിഎഫ് പുരുഷ വിഭാഗത്തില്‍ സിദ്ധാന്ത് ബന്തിയയും സായ് കാര്തീക് റെഡ്ഡിയും ഈ സീസണില്‍ രണ്ടാം കിരീടം നേടി. ഹാര്‍ഡ്കോര്‍ട്ട് മത്സരത്തില്‍ എസ്തോണിയയുടെ ഡാനിയല്‍ ഗ്ലിങ്ക-കാള്‍ കിയൂര്‍ സാര്‍ സഖ്യത്തെ 7-5, 6-7, 10-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
ബ്രിട്ടനിലെ ഫോക്സ്ഹില്സില് നടന്ന ഐടിഎഫ് വനിതാ വിഭാഗത്തില്‍ ഓസ്ട്രേലിയയുടെ ഡെസ്റ്റാനി അയാവയുമായി ചേര്‍ന്ന് റുതുജ ഭോസാലെ, ഡബിള്‍സ് ഫൈനലില്‍ ടോപ് സീഡുകളായ ഓസ്ട്രേലിയയുടെ താലിയ ഗിബ്സണ്-പെട്ര ഹ്യൂള് സഖ്യത്തെ പരാജയപ്പെടുത്തി. 27 കാരിയായ റുതുജയുടെ കരിയറിലെ 22-ാം ഡബിള്‍സ് കിരീടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: