പാലക്കാട്: അമൃത് ഭാരത് സ്റ്റേഷന് സ്കീം പദ്ധതിയില്‍ രാജ്യത്തെ 508 സ്റ്റേഷനുകളിലെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ദക്ഷിണ റെയില്‍വെയില്‍ 25 സ്റ്റേഷനുകളിലെ നവീകരണമാണ് നടക്കുക. ഷൊര്‍ണൂരില്‍ നടന്ന പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന് എംപി, പി. മമ്മിക്കുട്ടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, നഗരസഭ ചെയര്മാന് എം.കെ. ജയപ്രകാശ്, പെരമ്പൂര്‍ ചീഫ് വര്‍ക്ക്ഷോപ്പ് മാനേജര്‍ പി.ഇ. എഡ്വിന്, സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ വി. അനൂപ്, റെയില്‍വെയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍, റെയില്‍വെ യാത്രക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനവും നല്കി.
ഷൊര്‍ണൂരില്‍ നടന്ന പരിപാടിയില്‍ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട പ്രമുഖര്‍ പങ്കെടുത്തു. ഷൊര്‍ണൂര്‍ ജങ്ഷനില്‍ വിപുലമായ നവീകരണമാണ് പദ്ധതിക്കുകീഴില്‍ നടക്കുന്നത്. 24.72 കോടിയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്.
സ്റ്റേഷനിലെ വിശ്രമമുറികള്‍ വിശാലവും സൗകര്യപ്രദവുമാക്കും. ആധുനിക സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. യാത്രക്കാരുടെ സുരക്ഷിതത്വം, സുഖസൗകര്യം എന്നിവക്ക് മുന്‍ഗണന നല്‍കും. പ്ലാറ്റ്ഫോമുകളില്‍ അഡീഷണലായി മേല്‍ക്കൂര ഷീറ്റ് വിരിക്കും. നവീകരണത്തോടൊപ്പം പൈതൃക സംരക്ഷവും കാത്തുരക്ഷിക്കും. സ്റ്റേഷനില്‍ നിന്ന് റോഡുകളിലേക്കുള്ള വീതി കൂട്ടും. വിശാലമായ വാഹനപാര്‍ക്കിങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നടപ്പാതയും നിര്‍മിക്കും. യാത്രക്കാര്‍ക്കുള്ള ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റവും കാര്യക്ഷമമാക്കും. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതികള്‍ നടപ്പിലാക്കുക. നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഷനായി ഷൊര്‍ണൂര്‍ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: