മാനനഷ്ടക്കേസില്‍ തങ്ങളുടെ നേതാവ് രാഹുലിന് പാര്‍ലമെന്റ് അംഗത്വം നഷ്ടമാവുകയും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത വരികയും ചെയ്ത കോടതിവിധി സുപ്രീംകോടതി സ്റ്റേ ചെയ്തിനെത്തുടര്‍ന്ന് കോണ്ഗ്രസ്സുകാര് ഉണ്ടാക്കുന്ന കോലാഹലം പരിഹാസ്യവും അനാവശ്യവുമാണ്. പ്രധാനമന്ത്രി നരേ്രന്ദ മോദിയെ ലക്ഷ്യംവച്ച് മോദിസമൂഹത്തെ മുഴുവന്‍ അധിക്ഷേപിക്കുന്ന പൊതുപ്രസംഗം നടത്തിയതിന് ഗുജറാത്തിലെ ഒരു മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടുവര്‍ഷത്തെ തടവുശിക്ഷയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. സെഷന്‍സ് കോടതിയും ഹൈക്കോടതിയും അപേക്ഷ നിരാകരിച്ചതിനെത്തുടര്‍ന്നാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യുക മാത്രമാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. കേസില്‍നിന്ന് കുറ്റവിമുക്തനാവണമെങ്കില്‍ രാഹുല്‍ ഇനിയും സെഷന്‍സ് കോടതിയെ സമീപിക്കണം. ഇൗ കോടതി മജിസ്ട്രേറ്റ് കോടതിയുടെ വിധി ശരിവെച്ചാല്‍ വീണ്ടും രാഹുലിന് അയോഗ്യ ത വരും. ഇങ്ങനെയൊരു അനുകൂലവിധിയുണ്ടായാലും പരാതിക്കാരന് അത് ചോദ്യംചെയ്ത് സുപ്രീംകോടതി വരെ പോകാം. ഇതാണ് നിയമനടപടികളെന്നിരിക്കെ സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവ് രാഹുലിനെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ് എന്ന മട്ടില്‍ കോണ്‍ഗ്രസ്സുകാരും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന പ്രചാരണം ജനങ്ങളെ കരുതിക്കൂട്ടി തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. ഗുജറാത്തിലെ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ പോലും കഴിയില്ലെന്ന് സുപ്രീംകോടതിവരെ വിധി പറഞ്ഞിട്ടും മോദി കുറ്റക്കാരനാണെന്ന പ്രതീതി ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാധ്യമങ്ങളാണ് നെഹ്റു കുടുംബത്തിലെ ഒരു അപക്വമതിക്കുവേണ്ടി വിടുപണി ചെയ്യുന്നത്.
രാഹുലിന് നല്കിയ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷത്തെ തടവ് ഒരു ദിവസമെങ്കിലും കുറച്ചിരുന്നെങ്കില്‍ അയോഗ്യത ഒഴിവാകുമായിരുന്നുവെന്ന് സുപ്രീംകോടതി പറയുകയുണ്ടായി. എന്നാല്‍ ഇത് വിചാരണക്കോടതിയുടെ വിവേചനാധികാരത്തില്‍ വരുന്നതാണ്. കേസില്‍ മാപ്പ് പറഞ്ഞ് ശിക്ഷയില്‍നിന്ന് ഒഴിവാകുന്നതിന് മജിസ്ട്രേറ്റ് കോടതി രാഹുലിന് അവസരം നല്‍കിയിരുന്നു. ഇത് അംഗീകരിക്കാന്‍ രാഹുലും കോണ്‍ഗ്രസ്സുകാരും തയ്യാറായില്ല. ഇക്കാര്യം കണക്കിലെടുത്തുകൂടിയാണ് പരമാവധി ശിക്ഷ നല്‍കിയത്. രാഹുലിന്റെ അപ്പീല്‍ പരിഗണിച്ച സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഈ വസ്തുത കണക്കിലെടുത്താണ് സ്റ്റേ അനുവദിക്കാതിരുന്നത്. ഒരു പൊതുപ്രവര്ത്തകന് പാലിക്കേണ്ട മര്യാദ രാഹുല്‍ കാണിച്ചിട്ടില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും, പൊതുപ്രസംഗങ്ങള്‍ നടത്തുമ്പോള്‍ നിയന്ത്രണം പാലിക്കണമെന്നും സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടത് കോണ്ഗ്രസ്സുകാര് കണ്ടില്ലെന്നു നടിക്കുകയാണ്. പരമോന്നത നീതിപീഠം ഈ പറയുന്ന കാര്യമാണ് വിചാരണ കോടതി വിധിക്ക് മുന്‍പും പിന്‍പും രാഹുല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. മാപ്പ് പറയില്ലെന്ന് സുപ്രീംകോടതിയില്‍പ്പോലും ആവര്‍ത്തിച്ചല്ലോ. ഇതാണ് അപക്വമതിയായ ഈ രാഷ്ട്രീയ നേതാവിന്റെ ശീലം. നുണ പറയുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍നിന്ന് പിന്മാറാത്തതി നാലാണ് രാഹുല്‍ സ്ഥിരം കുറ്റവാളിയെപ്പോലെ പെരുമാറുന്നതെന്ന് കോടതിക്കു പോലും വിമര്‍ശിക്കേണ്ടിവരുന്നത്. മാധ്യമശ്രദ്ധയാകര്‍ഷിക്കാനും, അങ്ങനെ താന്‍ വലിയ നേതാവാണെന്നു വരുത്താനും എത്ര തരംതാഴാനും ഇയാള്‍ മടിക്കില്ല. വിധേയന്മാരായ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിന് കയ്യടിക്കുകയും ചെയ്യുന്നു.
ഒരു മാനനഷ്ടക്കേസില്‍നിന്നു മാത്രമാണ് രാഹുലിന് ആശ്വാസം ലഭിച്ചിരിക്കുന്നത്. നിരവധി മാനനഷ്ടക്കേസുകള്‍ വേറെയുമുണ്ട്. കോടതിവിധികള്‍ വിചാരണയുടെ പല ഘട്ടങ്ങൡലാണ്. ഇതിലൊന്നിലെ തടവുശിക്ഷക്കാണ് സുപ്രീംകോടതി സ്റ്റേ. ഇതിനര്‍ത്ഥം മറ്റെല്ലാ കേസുകളിലും രാഹുലിന് ക്ലീന്‍ ചിറ്റ് ലഭിച്ചു എന്നല്ല. അങ്ങനെയൊരു ധാരണ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത് വിജയിക്കില്ല. ആരാണ് ഈ നേതാവെന്ന് ജനങ്ങള്‍ക്ക് നന്നായറിയാം. റഫാല്‍ കേസില്‍ സുപ്രീംകോടതി ഉത്തരവിനെപ്പിടിച്ചുപോലും നുണ പറഞ്ഞതിന് കോടതി ശാസിച്ചയാളാണ്. ഇതൊക്കെ മറന്നുകൊണ്ട് രാഹുലിന്റെ പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിക്കുന്നില്ലെന്ന് മുറവിളി കൂട്ടുകയാണ് കോണ്‍ഗ്രസ്. തങ്ങളുടെ നേതാവിനെ നരേന്ദ്ര മോദിക്ക് പേടിയാണുപോലും! ഒരു കോമാൡയെപ്പോലെ പെരുമാറുന്ന ഇയാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തമ്പുരാനായിരിക്കാം. രാഹുല്‍ പാര്‍ലമെന്റില്‍ ഉണ്ടായിരിക്കുന്നതും ഉണ്ടാകാതിരിക്കുന്നതും ബിജെപിക്ക് ഒരുപോലെയാണ്. അവശേഷിക്കുന്ന കോണ്‍ഗ്രസ് എംപിമാരില്‍ ഏറ്റവും കഴിവു കുറഞ്ഞ ഒരാള്‍. ആ പാര്‍ട്ടിയിലെ നിഷ്ക്രിയ ആസ്തി. രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിച്ചു നല്‍കുന്നത് മഹത്തായ കാര്യമായി മോദി സര്‍ക്കാര്‍ കാണുന്നില്ല. നടപടിക്രമങ്ങള്‍ എന്താണോ അനുശാസിക്കുന്നത് അത് നടക്കും. അതിനപ്പുറം ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഇതിന്റെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും ബഹളംവയ്ക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അധികാരം ലഭിക്കാത്തതിനാല്‍ രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിക്കുന്ന രീതി ഇനിയെങ്കിലും രാഹുല്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. ജനാധിപത്യ മര്യാദ അത് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: