ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ മലേഷ്യയെ തകര്‍ത്തു. എതിരില്ലാത്ത മൂന്ന് ഗോള്‍ വിജയത്തോടെ ഇന്ത്യ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യ തോല്‍പ്പിച്ച മലേഷ്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഏഴ് പോയിന്റുമായി ഒന്നാമതെത്തിയത്.
പട്ടികയില്‍ കൊറിയ മൂന്നാമതാണ്. നാലാം സ്ഥാനത്ത് ജപ്പാനും. ചൈനയാണ് അവസാന സ്ഥാനത്ത്. തൊട്ടുമുകളില്‍ പാകിസ്ഥാനും.
ഇന്നലെ നടന്ന മറ്റ് രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചു. പാകിസ്ഥാനും ജപ്പാനും തമ്മിലുള്ള പോരാട്ടം മൂന്ന് ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ചൈന-കൊറിയ മത്സരം ഓരോ ഗോള്‍ വീതം നേടി സമനിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: