ജോദ്പൂര്‍: ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാനായി ഇന്ത്യയിലെത്താന്‍ വിസ ലഭിക്കാന്‍ കാലതാമസം നേരിട്ടതോടെ ഓണ്‍ലൈനായി വിവാഹ ചടങ്ങുകള്‍ നടത്തി.ഇന്ത്യക്കാരനായ മുഹമ്മദ് അര്‍ബാസും പാകിസ്ഥാന്‍ സ്വദേശിനി അമീനയുമാണ് ഓണ്‍ലൈനായി വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
ജോദ്പൂരിലെ വീട്ടില്‍ നിന്ന് വരനും കറാച്ചിയിലെ വസതിയില്‍ നിന്ന് യുവതിയും വിവാഹ വേഷം ധരിച്ചെത്തി ഓണ്‍ലൈനായി നിക്കാഹ് നടത്തുകയായിരുന്നു. വധൂവരന്മാരുടെ ബന്ധുക്കളും ഓണ്‍ലൈനായി ചടങ്ങില്‍ സംബന്ധിച്ചു. രണ്ടിടത്തും സ്ഥാപിച്ച വലിയ എല്‍ഇഡി സ്‌ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിച്ചു.
രാജ്യങ്ങള്‍ അകന്നാലും മനുഷ്യര്‍ തമ്മില്‍ അകലില്ലെന്ന് വരന്റെ പിതാവ് കോണ്‍ട്രാക്ടറായ മൊഹമ്മദ് അഫ്‌സല്‍ പറഞ്ഞു.വിവാഹം നടന്നതോടെ അമീനയ്‌ക്ക് വേഗം ഇന്ത്യന്‍ വിസ ലഭിക്കുമെന്നാണ് ഇരുകുടുംബങ്ങളും പ്രതീക്ഷിക്കുന്നത്.
ബന്ധുക്കള്‍ പാകിസ്ഥാനിലുണ്ടെന്നും അവര്‍ വഴിയാണ് വിവാഹോലോചന വന്നതെന്നും വരന്‍ മുഹമ്മദ് അര്‍ബാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: