ഇസ്ലാമാബാദ്: ഇന്ത്യയില്‍ നടക്കുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പങ്കെടുക്കുമോ എന്ന ആശങ്കയ്‌ക്ക് വിരാമം. ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക് സര്‍ക്കാര്‍ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കി.
ഇന്ത്യ- പാകിസ്ഥാന്‍ ബന്ധത്തിലെ അസ്വാരസ്യം മൂലം പാകിസ്ഥാന്‍ ടീം ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യം സംശയത്തിലായിരരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറെ കാലമായി പരമ്പരകള്‍ നടക്കുന്നില്ല. ഐസിസി, എസിസി മത്സരങ്ങളില്‍ മാത്രമേ ഇരു ടീമുകളും ഏറ്റുമുട്ടാറുളളൂ.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15-ാം തിയതിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം.സുരക്ഷ മുന്‍നിര്‍ത്ത് ഈ മത്സരം ഒക്ടോബര്‍ 14ന് നടത്തുന്ന കാര്യം ബിസിസിഐയുടെ പരിഗണിക്കുന്നുണ്ട്.പതിനഞ്ചാം തിയതി നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനമായതിനാല്‍ സുരക്ഷയൊരുക്കുക പ്രയാസമാണ് എന്ന് അഹമ്മദാബാദ് പൊലീസ് ബിസിസിഐയെ അറിയിച്ചിരുന്നു.
അടുത്ത ആഴ്ച ലോകകപ്പിന്റെ പുതുക്കിയ മത്സരക്രമം ഐസിസി പുറത്തുവിടും എന്നാണ് കരുതുന്നത്. നവംബര്‍ 12ലെ ഇംഗ്ലണ്ട്- പാക് മത്സര തിയതി മാറ്റണമെന്ന ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യവും ബിസിസിഐ പരിഗണിക്കുന്നുണ്ട്.കാളി പൂജ നടക്കുന്നതിനാല്‍ തിരക്കിനിടെ ലോകകപ്പ് മത്സരത്തിന് സുരക്ഷയൊരുക്കുക വെല്ലുവിളിയാണെന്നതനാലാണ് ഈ ആവശ്യമുയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: