തിരുവനന്തപുരം: ഇളംതലമുറയെ ലഹരിയിലേക്ക് വഴിതെറ്റിക്കുന്ന ആധുനിക പൂതനമാരെ കരൂതിയിരിക്കണമെന്ന് ചലചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്കുമാര്‍ അഭിപ്രായപ്പെട്ടു. ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണജയന്തി ആഘോഷ സ്വാഗതസംഘ രൂപീകരണ യോഗം മന്നംമെമ്മോറിയല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂതിയ തലമുറ നേരിടുന്ന അതിഭീകരമായ വെല്ലുവിളി ലഹരിയുടേതാണ്. വിദ്യാര്‍ത്ഥി യുവസമുഹത്തെ വഴിതെറ്റിക്കാന്‍ പുതിയ രൂപത്തിലും ഭാവത്തിലും കംസന്മാരും പൂതനമാരും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു. യുവതലമുറയെ കാര്‍ന്നു തിന്നുന്ന ലഹരി വെല്ലുവിളിക്കെതിരെ രക്ഷിതാക്കളും അദ്ധ്യാപകരും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം തിരുവനന്തപുരം മേഖലാ അദ്ധ്യക്ഷന്‍ .ഡി.നാരായണശര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ആര്.കൃഷ്ണകുമാര്‍. പ്രൊഫ.എസ്. രാജന്. ജി.എസ്. ബാബു രാജ്, വി.രതീഷ്, എസ്.എസ്.ശാരിക സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: