ചണ്ഡീഗഢ് ഹരിയാനയിലെ നൂഹില്‍ വര്‍ഗ്ഗീയകലാപവും കല്ലേറും ഇനി എന്നെന്നേയ്ക്കുമായി ഇല്ലാതാകും. അതിനുള്ള നടപടി എടുത്തിരിക്കുകയാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. കലാപം നടന്ന നൂഹില്‍ തന്നെ സിആര്‍പിഎഫിന്റെ കലാപവിരുദ്ധ സേനയായ ആര്‍എഎഫിന്റെ ഓഫീസ് സ്ഥാപിക്കാന്‍ തീരുമാനമായി.
കേന്ദ്രം നേരത്തെ തന്നെ നൂഹില്‍ ആര്‍എഎഫ് ഓഫീസ് സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് സ്ഥലം നല്‍കുന്നതിന് കാലതാമസം നേരിട്ടു. പുതിയ സാഹചര്യത്തില്‍ അടിയന്തരമായി ഹരിയാന സര്‍ക്കാര്‍ സ്ഥലം നല്കാന് തീരുമാനിച്ചിരിക്കുകയാണ്.
നൂഹിലെ ഇന്ദ്രി വില്ലേജില്‍ 50 ഏക്കര്‍ ഭൂമിയാണ് നല്‍കുന്നത്. വൈകാതെ ആര്‍എഎഫ് സ്ഥലം ഏറ്റെടുക്കും. ഇതേ തുടര്‍ന്ന് പുതിയ ഓഫീസ് നിര്‍മ്മാണത്തിന്റെ കല്ലിടല്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: