വൈശാഖന്
എക്കാലവും കുട്ടികളുടെ പ്രിയങ്കരനായ കഥാകാരന് കെ.രാധാകൃഷ്ണന് രചിച്ച കഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘പുരാണത്തിലെ കേള്‍ക്കാത്ത കഥകള്‍’ എന്ന പേരില്‍ മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ ആഴ്ച തോറും പ്രസിദ്ധീകരിച്ച കഥകളില്‍ നിന്നും തെരെഞ്ഞെടുത്തിട്ടുള്ള കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പുരാണത്തിലെ പ്രശസ്തരായ മൂന്നു വ്യക്തികളുടെ അധികം അറിയപ്പെടാത്ത കഥകളാണിത്.
ഈ പ്രപഞ്ചത്തിലെ ഓരോ ജീവജാലത്തിനും ആകൃതിയും പ്രകൃതിയും നല്കിയ വിശ്വകര്‍മ ദേവന്റെ കഥകള്‍, ഐരാവതത്തിന്റെ ചുമലേറി വരുന്ന ദേവരാജാവായ ഇന്ദ്രന്റെ വിചിത്ര കഥകള്‍ അതിബലവാനായ ഒരു കൊറ്റനാടിന്റെ പുറത്ത് സഞ്ചരിക്കുന്ന എല്ലാം തിന്നുന്ന അഗ്നിദേവന്റെ അദ്ഭുത കഥകള്‍ എന്നിവയാണ് ഈ പുസ്തകത്തിലുള്ളത്.
ഈ മൂന്നു ദേവന്മാരുടെയും പല പല കഥകളിലൂടെ ഒരു മായിക ലോകത്തേക്കാണ് കുട്ടികളെ ഈ കൃതി കൂട്ടിക്കൊണ്ടുപോകുന്നത്. അവരുടെ അതിരുകളില്ലാത്ത ഭാവന വളര്‍ന്നു വികസിക്കാന്‍ തീര്‍ച്ചയായും ഇതു വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: