പഴയന്നൂര്‍: കര്‍ഷകനായ വടക്കേത്തറ പന്നിക്കുഴി വീട്ടില്‍ പി.കെ. മോഹന്‍ദാസിന്റെ കൃഷി തോട്ടത്തിലുണ്ടായ 10.3 കിലോഗ്രാം തൂക്കമുള്ള ഭീമന്‍ കപ്പക്കിഴങ്ങ് നാടിനു കൗതുക കാഴ്ചയായി. മാസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് നല്‍കിയ സുമോ കപ്പയില്‍ നിന്നാണ് ഭീമന്‍ കിഴങ്ങ് ലഭിച്ചത്.
വീട്ടാവശ്യത്തിനുള്ള നെല്ല്, പച്ചക്കറി, പഴങ്ങള്‍ എന്നിവ സ്വന്തമായി ജൈവ കൃഷി ചെയ്തുവരികയാണ് മോഹന്‍ദാസ്. പഴയന്നൂര്‍ കൃഷിഭവനില്‍ നിന്നും, സുഹൃത്തുക്കളായ മറ്റു കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന വിത്തുകളും ചെടികളും പുരയിടത്തില്‍ നട്ടുപിടിപ്പിക്കും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിയിടത്തില്‍ അഞ്ച് സെന്റ് സ്ഥലത്ത് നിര്‍മിച്ച കുളത്തില്‍ മീന്‍ വളര്‍ത്തലുമുണ്ട്. കൃഷി ആവശ്യത്തിനുള്ള വെള്ളം ഈ കുളത്തില്‍ നിന്നു തന്നെ. ആട്ടിന്‍ കാഷ്ടവും, ചാണകവുമാണ് കൂടുതലായി വളത്തിന് ഉപയോഗിക്കുന്നത്.
പഴയന്നൂര്‍ പഞ്ചായത്തിലെ നീര്‍ണമുക്ക് പാടശേഖരസമിതി പ്രസിഡന്റ്, നീര്‍ണമുക്ക് നെല്ല് ഉത്പാദക സഹകരണ സംഘം പ്രസിഡന്റ് എന്നി ചുമതലകള്‍ വഹിക്കുന്നുണ്ട് മോഹന്‍ദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: