Categories: Palakkad

തിരുവോണം ബംബര്‍: രണ്ട് ലക്ഷം ടിക്കറ്റ് വിറ്റ് പാലക്കാട് ഒന്നാമത്

ജൂലൈ 27 മുതലാണ് ടിക്കറ്റ് വില്‍പന ആരംഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിനേക്കാള്‍ 40,000 ടിക്കറ്റുകളാണ് കൂടുതല്‍ വിറ്റത്. ക

Published by

പാലക്കാട്: 25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബംബര്‍ വില്‍പനയില്‍ പാലക്കാട് ഒന്നാമത്. ഇതിനകം ജില്ലയില്‍ രണ്ട് ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ടിക്കറ്റ് വില്‍പനയിലൂടെ എട്ടു കോടി രൂപയാണ് നേടിയത്. ജില്ലാ ഓഫീസില്‍ 1,30,000 ടിക്കറ്റുകളും ചിറ്റൂര്‍, പട്ടാമ്പി സബ് ഓഫീസുകളില്‍ 35,000 വീതം ടിക്കറ്റുമാണ് വിറ്റഴിച്ചത്. 

ജൂലൈ 27 മുതലാണ് ടിക്കറ്റ് വില്‍പന ആരംഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിനേക്കാള്‍ 40,000 ടിക്കറ്റുകളാണ് കൂടുതല്‍ വിറ്റത്. കഴിഞ്ഞവര്‍ഷവും ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് പാലക്കാടാണ്. സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ പാലക്കാട്ട് മാത്രം പത്തര ലക്ഷമാണ് വിറ്റത്. 

10 സീരീസുകളിലായി ആകെ 90 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലെത്തിത്. സംസ്ഥാനത്ത് ഇതിനകം 12,50,000 ടിക്കറ്റുകള്‍ വിറ്റു. സപ്തം. 20 നാണ് ബംബര്‍ നറുക്കെടുപ്പ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by