ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് നീക്കിയിട്ട് ഇന്നലെ നാല് വര്‍ഷം പൂര്‍ത്തിയായി. ജമ്മു കശ്മീരില്‍ സമാധാനവും ശാന്തിയും വികസനവും എത്തിത്തുടങ്ങിയിട്ടും വര്‍ഷം നാല്. 370-ാം വകുപ്പ് നീക്കിയ ശേഷം, സൈനികര്‍ക്ക് നേരെയുള്ള കല്ലേറും ഭീകരാക്രമണങ്ങളും കാര്യമായി കുറഞ്ഞു.
കശ്മീരിലെ വിനോദസഞ്ചാര മേഖല വീണ്ടും സജീവമായി. വിദ്യാലയങ്ങള്‍ തുറന്നു. തീയേറ്ററുകളും, പല വ്യവസായ സ്ഥാപനങ്ങളും കശ്മീരില്‍ മുതല്‍ മുടക്കിത്തുടങ്ങി. പതിറ്റാണ്ടുകളായി നീണ്ട വിഘടനവാദം, തീവ്രവാദം, ദുര്‍ഭരണം എന്നിവയ്ക്ക് കൂച്ചുവിലങ്ങിടാന്‍ ആര്‍ട്ടിക്കിള്‍ 370, 35-എ എന്നിവ റദ്ദാക്കിയതു മൂലം സാധിച്ചു. ജി20 ഉച്ചകോടിയുടെ ഭാഗമായി ടൂറിസം മീറ്റിങ് ജമ്മു കശ്മീരിലാണ് നടന്നത്.
കശ്മീരിലെ ജനങ്ങളെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുണ്ടായ ചരിത്രപരമായ നേട്ടമാണ് ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയത്. ‘ഒരു രാജ്യം-ഒരു ലക്ഷ്യം-ഒരു നിയമനി
ര്‍മാണം’ എന്ന പ്രമേയം അദ്ദേഹം പൂര്‍ത്തീകരിച്ചു. ജമ്മു കശ്മീര്‍ ഇന്ന് വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ തൊടുകയാണ്. ‘ഏക് ഭാരത്-ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തിന് കൂടുതല്‍ ദൃഢത കൊണ്ടുവന്നു. യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു.
370-ാം വകുപ്പ് നീക്കിയതിനെതിരായ ഇരുപതിലേറെ ഹര്‍ജികള്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിച്ചുവരികയാണ്. നിത്യേനയാണ് കേസുകളില്‍ വാദം കേള്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: