ന്യൂദല്‍ഹി:പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ റാഞ്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ദല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ മൂലമാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 7.40നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. 8.20ന് മടങ്ങിയെത്തി.
സാങ്കേതിക മുന്‍കരുതല്‍ എന്ന നിലയില്‍ വിമാനം ദല്‍ഹിയിലേക്ക് മടങ്ങുന്നതായാണ് പൈലറ്റ് അറിയിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. ഇന്‍ഡിഗോയുടെ 6ഇ 2172 വിമാനമാണ് തിരിച്ചിറക്കിയത്.
24 മണിക്കൂറിനുള്ളില്‍, സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കിയ രണ്ടാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച പാട്നയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള വിമാനവും ഇത്തരത്തില്‍ തിരിച്ചിറക്കിയിരുന്നു. എന്‍ജിന്‍ പ്രവര്‍ത്തന രഹിതമായതായിരുന്നു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: