Categories: Kerala

തിരുവനന്തപുരത്തെ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലേക്ക് ജനം ഒഴുകുന്നു, 26 ഏക്കറില്‍ പൂത്ത് കിടക്കുന്ന ജമന്തിപ്പൂന്തോട്ടം കാണാന്‍

Published by

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലേക്ക് ജില്ലയിലെ നാനാഭാഗങ്ങളില്‍ നിന്നും ടൂറിസ്റ്റുകള്‍ ഒഴുകുന്നു. എല്ലാവര്‍ക്കും ഒറ്റ ലക്ഷ്യമേയുള്ളൂ- പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് വിളയിച്ചെടുത്ത 26 ഏക്കര്‍ വിസ്തൃതിയുള്ള ജമന്തിപ്പൂന്തോട്ടം കാണുക.  

പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡിലാണ് ഈ ജമന്തിപ്പൂകൃഷി വന്‍വിജയമായത്. 13 ഇടങ്ങളിലായി ആകെ 26 ഏക്കറിലാണ് ഗ്രാമപഞ്ചായത്ത് ജമന്തിപ്പൂകൃഷി നടത്തിയത്. കട്ടാക്കട മണ്ഡലത്തില്‍ ഒട്ടാകെ 50 ഏക്കറില്‍ എന്റെ നാട് എന്റെ ഓണം പദ്ധതി പ്രകാരം കൃഷി നടത്തിയിരുന്നു. 

സിനിമയില്‍ മാത്രമേ ഇങ്ങിനെ കണ്ടിട്ടുള്ളൂ എന്നാണ് ഇവിടെയെത്തുന്നവര്‍ പറയുന്നത്. കുടുംബവുമായി വരാന്‍ പറ്റിയ ഇടമാണെന്ന വാര്‍ത്തപരക്കുന്നതിനാല്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളും ഇവിടേയ്‌ക്ക് കുടുംബസമേതം ഒഴുകുകയാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക