മുംബൈ ആഗോള റേറ്റിംഗ് ഏജന്‍സിയായ മോര്ഗന് സ്റ്റാന്‍ലി ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള റാങ്ക് വീണ്ടും ഉയര്‍ത്തി. ഇക്വല് വെയ്റ്റ് എന്ന റാങ്കില്‍ നിന്നും ഓവര്‍ വെയ്റ്റ് എന്ന റാങ്കിലേക്കാണ് ഇന്ത്യയെ ഉയര്‍ത്തിയത്.
ഇന്ത്യ അധികം വൈകാതെ മികച്ച സാമ്പത്തിക പ്രകടനം പുറത്തെടുക്കുമെന്ന കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് ഓവര്‍ വെയ്റ്റ് എന്ന റാങ്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തരോല്പാദനം (ജിഡിപി) 6.5 ശതമാനമാണ്. ഇത് ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളേക്കാള്‍ ഏറെ ഉയര്‍ന്നതാണ്. പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. കമ്പനികളുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടതാണ്.
അതായത് ഇന്ത്യയുടെ സാമ്പത്തിക സംവിധാനം കൂടുതല്‍ ആരോഗ്യകരമാവുന്നു എന്ന് മാത്രമല്ല, ഇന്ത്യയിലേക്ക് കൂടുതല്‍ മൂലധനനിക്ഷേപം വരുന്നു, ലാഭക്ഷമതയും വര്‍ധിക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് ഓവര്‍ വെയ്റ്റ് സ്ഥാനം നല്‍കിയിരിക്കുന്നത്. ഇതോടെ കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്ത്യയില്‍ മുതല്‍ മുടക്കുമെന്ന പ്രതീക്ഷയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: