ന്യൂദല്‍ഹി: മോദിയുടെ കുടുംബപ്പേര് വിളിച്ച് അപമാനിച്ച കേസില്‍ സുപ്രീംകോടതി രാഹുല്‍ ഗാന്ധി ചെയ്ത അപകീര്‍ത്തികരമായ പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ടല്ല അയോഗ്യത സ്റ്റേ ചെയ്തത്. സുപ്രീംകോടതി അവരുടെ വിധിയില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ശക്തമായി താക്കീതും നല്‍കിയിരുന്നു.
“സദുദ്ദേശ്യത്തോടെയല്ല രാഹുല്‍ ഗാന്ധി ഈ പരാമര്‍ശം നടത്തിയത്.”- വിധിയില്‍ സുപ്രീംകോടതി പറയുന്നു. ‘കള്ളന്മാരായ എല്ലവരുടെയും പേരെന്തേ മോദി’ എന്നതായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയ അപകീര്‍ത്തി പരാമര്‍ശം. “പൊതു പ്രസംഗം നടത്തുന്ന നേതാക്കള്‍ എല്ലാം നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്;”- എന്ന ഒരു താക്കീതും വെള്ളിയാഴ്ചത്തെ വിധിയില്‍ സുപ്രീംകോടതി രാഹുലിന് നല്‍കിയിരുന്നു. വയനാട് എന്ന ലോക് സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക് സഭാ അംഗമായതിനാല്‍ അയോഗ്യനാക്കിയാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ അനാഥരാകുമെന്ന നിരീക്ഷണത്തിന്മേലാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നത് സുപ്രീംകോടതി തടഞ്ഞത്.
മാത്രമല്ല, രാഹുലിന്റെ മോദീ പരാമര്‍ശനത്തിനെതിരെ നല്കിയ കേസിന്റെ യോഗ്യതയെക്കുറിച്ചൊന്നും സുപ്രീംകോടതി വെള്ളിയാഴ്ച പരിശോധിച്ചിട്ടില്ല. കാരണം അതെല്ലാം പരിശോധിക്കേണ്ടത് കീഴ്ക്കോടതിയിലാണ്. ഈ മാസം തന്നെ മിക്കവാറും സൂറത്തിലെ അഡീഷണല്‍ സെഷന്‍സ് കോടതി ഈ കേസില്‍ വാദം കേള്‍ക്കും. ഈ സെന്‍ഷന്‍സ് കോടതിയുടെ വിധി വരെ മാത്രമേ ഇപ്പോള്‍ സുപ്രീംകോടതി പുറപ്പെടുവിച്ച സ്റ്റേയ്ക്ക് ആയുസ്സുള്ളൂ.
നേരത്തെ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രാഹുല്‍ ഗാന്ധിയെ ഈ കേസില്‍ കുറ്റക്കാരനായി വിധിച്ച് അയോഗ്യനാക്കിയത്. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ കേസ് പരിശോധിച്ച കോടതി രാഹുലിന് അന്ന് ജാമ്യം അനുവദിച്ചെങ്കിലും രാഹുല്‍ കുറ്റക്കാരനാണെന്ന കീഴ്ക്കടതി വിധി സ്റ്റേ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ സൂറത്ത് സെഷന്‍സ് കോടതി വിധി പുറത്തുവന്നാല്‍ സുപ്രീംകോടതി സ്റ്റേയ്ക്ക് പിന്നെ സാധുതയില്ല. ഇനിസൂറത്ത് സെഷന്‍സ് കോടതി സിജെഎം കോടതിയുടെ രാഹുല്‍ കുറ്റക്കാരനാണെന്ന വിധി ഉയര്‍ത്തിപ്പിടിച്ചാല്‍ വീണ്ടും രാഹുല്‍ ഗാന്ധി അയോഗ്യനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: