കാസര്‍കോട്: ശക്തമായ തിരമാലയില്‍പെട്ട് കീഴൂര്‍ കടപ്പുറത്തും മടക്കരയിലും മത്സ്യബന്ധന തോണികള്‍ മറിഞ്ഞ് അപകടമുണ്ടായി. മത്സ്യത്തൊഴിലാളികളെ സഹ തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. രണ്ടിടത്തും ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കീഴൂര്‍ കടപ്പുറത്ത് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ശക്തമായ തിരമാലയില്‍പെട്ട് തോണി മറിയുകയായിരുന്നു.
മത്സ്യത്തൊഴിലാളികളായ കീഴൂരിലെ അനില്‍കുമാര്‍ (43), ഷാഫി (48), സത്താര്‍ (48) എന്നിവരാണ് തോണിയിലുണ്ടായിരുന്നത്. മറിഞ്ഞ തോണിയുടെ മുകള്‍ ഭാഗത്ത് ഒരു മണിക്കൂറോളം സാഹസികമായി പിടിച്ചുനില്‍ക്കുകയായിരുന്നു. അതിനിടെയാണ് മറ്റു തൊഴിലാളികളുടെ സഹായത്തോടെ തോണിയില്‍ അള്ളിപ്പിടിച്ച് കരയിലേക്ക് കയറിയത്. പരിക്കേറ്റ ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടക്കരയില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളായ ഷമീര്‍ (46), ബാലന് (61) എന്നിവരേയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: