പത്തനംതിട്ട: ഗണപതി വിഗ്രഹങ്ങൾക്ക് മുന്നിൽനിന്നുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സിപിഐ പത്തനം തിട്ട ജില്ലാ സെക്രട്ടറി എ പി ജയൻ. ആദരപൂര്‍വ്വമാണ് ജയന്‍ ഗണപതിവിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ഈ ചിത്രത്തില്‍ പോസ് ചെയ്തിരിക്കുന്നത്. ഷംസീറിന്റെ ഗണപതി ഭഗവാന്‍ വെറും മിത്താണെന്ന വാദത്തിനിടയില്‍ ഈ എ.പി. ജയന്റെ ഈ ചിത്രവും വിവാദമാവുകയാണ്.
‘ഒരു യാത്രയുടെ തുടക്കം’ എന്ന അടിക്കുറിപ്പാണ് ജയന്‍ ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഈ അടിക്കുറിപ്പാണ് കൂടുതല്‍ ശ്രദ്ധേയമാവുന്നത്. സാധാരണ യാത്ര തുടങ്ങുമ്പോള്‍ വിഘ്നം തീര്‍ക്കാന്‍ ഗണേശ ഭഗവാനെ പ്രാര്‍ത്ഥിക്കുന്ന പതിവ് വിശ്വാസികളായ ഹിന്ദുക്കള്‍ക്കിടയിലുണ്ട്. ഗണേശ ഭഗവാന്‍ വെറും മിത്തല്ലെന്ന പരോക്ഷ സൂചനയാണ് ഈ അടിക്കുറിപ്പിലൂടെ ജയന്‍ നല്‍കുന്നതെന്നും പറയപ്പെടുന്നു. ഹൈന്ദവ വിശ്വാസങ്ങളെ തള്ളിപ്പറയുന്ന ഷംസീറിന്റെ നിഷേധാത്മക വാദത്തെ എതിര്‍ക്കുന്ന നിലപാട് ഒരു ചിത്രത്തിലൂടെ പങ്കുവെയ്‌ക്കുകയാണ് സിപിഐ ജില്ലാ സെക്രട്ടറി എന്ന് വിശ്വസിക്കുന്നവരാണ് പ്രവര്‍ത്തകരില്‍ ഏറെയും.
ഗണപതി ഭഗവാനെ മിത്തായി തള്ളിക്കളയാനാവില്ലെന്ന സന്ദേശമാണ് എ.പി. ജയന്‍ നല്‍കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. ഷംസീറിന്റെ നിലപാടിനെ ഈ ചിത്രത്തിലൂടെ പരോക്ഷമായി എ.പി. ജയന്‍ വിമര്‍ശിക്കുകയാണെന്നും വാദിക്കുന്നവരുണ്ട്.
എന്നാല്‍ എ പി ജയന്റെ നിലപാടിനെ തള്ളി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് എഐവൈഎഫ് ജില്ലാ സെക്രട്ടറി കൂടിയായ എസ് അഖിൽ. “കഥകൾ വിശ്വസിക്കുന്നവർക്ക് അതുമായി മുന്നോട്ടു പോകാം. സഖാവ് ഷംസീർ പറഞ്ഞതു ശാസ്ത്രം” – എന്ന കുറിപ്പാണ് അഖില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ സിപിഐയ്‌ക്കുള്ളില്‍ ചര്‍ച്ച കൊഴുക്കുകയാണ്. ‘ഷംസീറിനൊപ്പം ശാസ്ത്രത്തിനൊപ്പ’മെന്ന പോസ്റ്റ് മുൻപും അഖിൽ പങ്കുവച്ചിട്ടുണ്ട്.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ദൽഹി, കൊൽക്കത്ത എന്നീ നഗരങ്ങളില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് എ പി ജയൻ ഗണപതി ഭഗവാന്റെ മുന്നില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തിൽ ഗണപതി മാത്രമല്ല, കൃഷ്ണനും ബുദ്ധനും ഉണ്ടെന്ന വിശദീകരണം ചില പാര്‍ട്ടി സഖാക്കള്‍ നല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: