പാലക്കാട്: അമൃത് ഭാരത് സ്റ്റേഷന് സ്കീം പദ്ധതിയില്‍ പാലക്കാട് ഡിവിഷന് കീഴിലെ ആറ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 508 സ്റ്റേഷനുകളിലെ നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നടത്തും.
ഷൊര്‍ണര്‍ ജങ്ഷന്, തിരൂര്‍, വടകര, പയ്യന്നൂര്‍, കാസര്‍കോട്, മംഗളൂരു ജങ്ഷന് എന്നിങ്ങനെ ഡിവിഷനു കീഴിലെ ആറ് സ്റ്റേഷനുകളുടെ നവീകരണ ശിലാസ്ഥാപനം രാവിലെ 9.15നാണ് നടക്കുക. ഇവയുടെ നവീകരണം 2024 മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഷൊര്‍ണൂര്‍ (24.72 കോടി), തിരൂര്‍ (17.63 കോടി), വടകര (21.66 കോടി), പയ്യന്നൂര്‍ (31.239 കോടി), കാസര്‍കോട് (24.53 കോടി), മംഗളുരു ജങ്ഷന് (18.45 കോടി) എന്നീ സ്റ്റേഷനുകളാണ് നവീകരിക്കുകയെന്ന് ഡിആര്‍എം: ആര്. മുകുന്ദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൂടുതല്‍ മേല്പാതകള്, പുതിയ ലിഫ്റ്റുകള്‍, വാഹന പാര്‍ക്കിങ് സൗകര്യം മെച്ചപ്പെടുത്തല്‍, സാങ്കേതിക വിദ്യ മെച്ചപ്പെടുത്തല്‍, പ്ലാറ്റ്ഫോം നവീകരണം, കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം, ശുചിമുറികള്‍, ഇരിപ്പിടങ്ങള്‍, കുടിവെള്ള സൗകര്യം, സൗന്ദര്യവല്കരണം, തടസ രഹിത വൈദ്യുതീകരണം, മാലിന്യ സംസ്കരണം, സുരക്ഷ ഉറപ്പാക്കല്‍, മെച്ചപ്പെട്ട ഊര്‍ജ ഉപയോഗം എന്നീ മേഖലകളിലാണ് നവീകരണം നടക്കുക. ഈ പദ്ധതിവഴി യാത്രക്കാര്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. പരമാവധി സൗകര്യം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാസ്റ്റര്‍ പ്ലാനാണ് തയാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന സ്റ്റേഷനുകളില്‍ മുഴുവന്‍ ഭാഗത്തും മേല്‍ക്കൂര നിര്‍മാണവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കും. രാജ്യത്ത് ഇതിനകം 1309 റെയില്‍വെ സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. മധ്യപ്രദേശ്, ബെംഗളൂരു, ഗാന്ധിനഗര്‍ എന്നിവയുടെ നവീകരണം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.
എഡിആര്‍എം: സി.ടി. സക്കീര്‍ ഹുസൈന്, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പെരുമാള്‍ നന്ദലാല്‍, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ അരുണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: