കോട്ടയം: നവതി ആദരവുമായി കോട്ടയം ഇല്ലിക്കല്‍ ചിന്മയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും എംടിയുടെ ഭവനത്തില്‍. എം.ടി. വാസുദേവന്‍ നായര്‍ക്ക് നവതി മംഗളാശംസകളും ആദരവും സമര്‍പ്പിക്കുന്നതിനായി പ്രിന്‍സിപ്പല്‍ ഗീതാദേവി വര്‍മ്മ, മലയാള വിഭാഗം സീനിയര്‍ അധ്യാപിക ജയശ്രീ എം.ആര്., മഞ്ജുള ആര്., സ്കൂള്‍ ക്യാബിനറ്റിനെ പ്രതിനിധീകരിച്ച് ഹെഡ് ബോയ് അദ്വൈത് ഡി. നായര്‍, ആര്‍ട്സ് സെക്രട്ടറി ശ്രീലക്ഷ്മി ആര്. നായര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി. വിദ്യാര്‍ത്ഥികള്‍ പൊന്നാട അണിയിക്കുകയും പ്രിന്‍സിപ്പല്‍ മംഗളപത്രം സമര്‍പ്പിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് എംടി സഹജമായ രീതിയില്‍ മറുപടി നല്കി. വിദ്യാര്‍ത്ഥികള്‍ ബാല്യത്തിലെ വായനാശീലം ഉള്ളവരാകണമെന്ന് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: