തൃശ്ശൂര്‍: ഏഷ്യാനെറ്റ് ന്യൂസിനും ജീവനക്കാര്‍ക്കുമെതിരേ നടത്തിയ വെല്ലുവിളി പ്രസംഗത്തില്‍ ഡിവൈഎഫ്ഐ നേതാവ് ജയ്ക്ക് സി തോമസിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എംഎസ് ഷൈനിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ചാലക്കുടി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നയിച്ച ജനകീയ പ്രതിരോധ ജാഥയിലായിരുന്നു ജയ്ക് സി തോമസിന്റെ വെല്ലുവിളി പ്രസംഗം. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിനെയും ജീവനക്കാരെയും അവഹേളിച്ചായിരുന്നു പ്രസംഗം. സംഭവത്തില്‍ ചാലക്കുടി പൊലീസ് കേസെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ അഡ്വ. ബിജു. എസ്. ചിറയത്ത് വഴി ചാലക്കുടി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: