കൊച്ചി: മാസങ്ങള്‍ മുമ്പ് പോലീസ് പൂട്ടി മുദ്രവച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവ കുഞ്ഞുണ്ണിക്കരയിലെ പെരിയാര്‍വാലി കാമ്പസ് നിഗൂഢതകളുടെ കോട്ട. ഒരു വ്യാഴവട്ടം മുമ്പ്, പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന് മോഡലിനു തുടക്കം കുറിച്ച കൈവെട്ടു കേസിലാണ് കുഞ്ഞുണ്ണിക്കരയിലേക്കു മാധ്യമ ശ്രദ്ധയെത്തുന്നത്.
അധ്യാപകന്റെ കൈ വെട്ടാന്‍ പ്രതികള്‍ പരിശീലനം നേടിയത് പെരിയാറിലെ ഈ ദ്വീപ് താവളത്തിലായിരുന്നു. പിന്നീട് പല വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും പരിശീലനവും ഇവിടെ നടന്നെങ്കിലും ആ രാവണന്‍കോട്ടയ്ക്കു മുദ്ര വയ്ക്കാന്‍ കഴിഞ്ഞത് എന്‍ഐഎ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ മാത്രം. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് കുഞ്ഞുണ്ണിക്കരയെ സംസ്ഥാനത്തെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായി പോപ്പുലര്‍ ഫ്രണ്ട് സൂക്ഷിക്കാന്‍ കാരണം. പെരിയാറിനാല്‍ ചുറ്റപ്പെട്ട ഇവിടേക്കു കടക്കാന്‍ ഒരു വഴിയേയുള്ളൂ. കുഞ്ഞുണ്ണിക്കര ഉള്‍ക്കൊള്ളുന്ന ദ്വീപിലേക്കു പ്രവേശിക്കാന്‍ രണ്ടു പാലമുണ്ടെങ്കിലും അതിലൊന്നിലൂടെയേ അവിടെയെത്താനാകൂ.
രണ്ടാമത്തേതു ദ്വീപിന്റെ മറ്റൊരു പ്രദേശത്തേക്കാണു പോകുന്നത്. ഈ രണ്ടു ദേശങ്ങളും തമ്മില്‍ സുഗമമായ റോഡ് ഗതാഗതമില്ല. മറ്റു സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരുടെ ഒളിത്താവളം കൂടിയായിരുന്നു ഈ ദ്വീപ്. രാത്രിയുടെ മറവില്‍ ഇവിടെ വന്നുപോയിരുന്ന ഇതര സംസ്ഥാന വാഹനങ്ങള്‍ നിരവധി.
ഓഫീസ് മാത്രം ഒരേക്കറോളം സ്ഥലത്താണ്. പോലീസിനു പോലും പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നു. വര്‍ഷങ്ങള്‍ മുമ്പ് ഹിന്ദു-ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായിരുന്ന കുഞ്ഞുണ്ണിക്കര രണ്ടു പതിറ്റാണ്ടുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് അനുകൂലികള്‍ക്കു മേല്‍ക്കൈയുള്ള പ്രദേശമായത്. അതിനായി ആദ്യകാലത്തു മറ്റു സമുദായങ്ങളില്‍നിന്നു മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടിയ തുകയ്ക്കു ഭൂമി വാങ്ങിക്കൂട്ടി. അവര്‍ ഭൂരിപക്ഷമായതോടെ ഭീഷണിപ്പെടുത്തി സ്ഥലം കൈക്കലാക്കിത്തുടങ്ങി. ഇവരെ അനുകൂലിക്കാത്തവര്‍ക്കു നാടുവിട്ടു പോകുകയോ നിശ്ശബ്ദരാകുകയോ ചെയ്യാതെ വയ്യെന്നായി. നിരോധിച്ചെങ്കിലും പെരിയാര്‍വാലി കാമ്പസ് ഇപ്പോഴും ഭീകരവാദികളുടെ നിരീക്ഷണത്തിലാണ്.
ആലപ്പുഴ മണ്ണഞ്ചേരിയില്‍, പത്തനംതിട്ടയില്‍ പന്തളത്തും പറക്കോട്ടും
നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ മണ്ണഞ്ചേരിയിലെ ഓഫീസും എന്‍ഐഎ കണ്ടുകെട്ടിയിട്ടുണ്ട്. എസ്ഡിപിഐ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തംഗവും, പോപ്പുലര്‍ഫ്രണ്ട് നേതാവുമായ നവാസ് നൈനയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മണ്ണഞ്ചേരി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള ബഹുനില കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. മതഭീകര ശക്തികള്‍ക്ക് ആലപ്പുഴ ജില്ലയില്‍ ഏറ്റവും സ്വാധീനമുള്ള പ്രദേശമായ മണ്ണഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഇവിടം കേന്ദ്രീകരിച്ചായിരുന്നു. ജില്ലാ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന ആലപ്പുഴ ഇര്‍ഷാദ് പള്ളിക്ക് സമീപമുള്ള കെട്ടിടവും നേരത്തെ സംഘടന നിരോധിച്ച കാലയളവില്‍ അടച്ചുപൂട്ടി സീല്‍ വെച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ പന്തളത്തും, പറക്കോട്ടും പിഎഫ്ഐയുടെ രണ്ട് ഓഫീസുകളാണ് നിരോധനത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി പൂട്ടി സീല്‍ വച്ചിട്ടുള്ളത്. പറക്കോട് വ്യാപാര ഭവന് സമീപമുള്ള രണ്ടു നിലക്കെട്ടിടത്തില്‍ പിഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസാണ് പ്രവര്‍ത്തിച്ചിരുന്നത്. പന്തളം കടയ്ക്കാട് ഉളമയില്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് സമീപമാണ് രണ്ടാമത്തെ ഓഫീസ് ഉണ്ടായിരുന്നത്. പത്തനംതിട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടവും നിലവില്‍ എന്‍ഐഎ സീല്‍ ചെയ്ത നിലയിലാണ്.
തിരുവനന്തപുരം ജില്ലാ ആസ്ഥാനവും കണ്ടുകെട്ടി. കളിപ്പാംകുളം റോഡിലെ വലിയ പള്ളിക്ക് സമീപത്തെ ജില്ലാ ഓഫീസാണ് എന്‍ഐഎ കണ്ടുകെട്ടിയത്. പിഎഫ്ഐ നിരോധനത്തിന് പിന്നാലെ ജില്ലാ ഓഫീസില്‍ പരിശോധന നടത്തി പൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: