മുംബൈ: ലൗ ജിഹാദിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. തുടക്കമെന്ന നിലയ്ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിലവിലുള്ള ലൗ ജിഹാദിനെതിരായ നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയില്‍ പറഞ്ഞു. പ്രണയം നടിച്ച് മതപരിവര്‍ത്തനം ചെയ്തതായി കണ്ടെത്തിയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊട്ടോക്കോള്‍ തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലൗ ജിഹാദിന്റെ ഇരകള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ ഭരോസ സെല്‍ എന്ന പ്രത്യേക സംവിധാനം രൂപീകരിച്ചതായും ഫഡ്നാവിസ് പറഞ്ഞു. പ്രായപൂര്‍ത്തിയായ സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാല്‍ അത് ലൗ ജിഹാദല്ല. ഛത്രപതി സംഭാജി നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മറ്റൊരു സമുദായത്തില്‍പ്പെട്ട ആള് തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിലേതിന് സമാനമായ മതപരിവര്‍ത്തന വിരുദ്ധ നിയമം മഹാരാഷ്ട്രയിലും കൊണ്ടുവരണമെന്ന് ബിജെപി അംഗം പ്രവീണ്‍ ദരേക്കര് നിയമസഭയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: