മാള: അന്നമനട പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപത്തെ പമ്പില്‍ നിന്നടിച്ച പെട്രോളില്‍ വെള്ളം കലര്‍ന്നതായി പരാതി. ഇവിടെ നിന്ന് പെട്രോള്‍ അടിച്ച നൂറിലധികം പേര് പ്രതിഷേധവുമായി എത്തി സംഘര്‍ഷാവസ്ഥയുണ്ടാക്കി. കഴിഞ്ഞദിവസങ്ങളിലായി ഇവിടെ നിന്ന് വിതരണം ചെയ്ത പെട്രോളില്‍ വെള്ളം കലര്‍ന്നിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
പമ്പില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെല്‍ഡിങ് ജോലികള്‍ നടക്കുന്നതിനിടെ വാഹനങ്ങളില്‍ ഇന്ധനം നിറച്ചുകൊടുത്തതും ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പെട്രോളിലെ മായം പരിശോധിക്കാനുള്ള ഫില്‍ട്ടര്‍ പേപ്പര്‍ പെട്രോള്‍ അടിക്കുവാന്‍ വരുന്ന കസ്റ്റമര്‍ക്കു പമ്പ് അധികൃതര്‍ നല്‍കാറില്ലെന്നും ജനങ്ങള്‍ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസ് സ്ഥലത്തെത്തി. ബില്‍ ഹാജരാക്കിയവര്‍ക്ക് തുക തിരികെ നല്‍കുകയും ചെയ്തു. പമ്പിനെതിരെ ഓയില്‍ കമ്പനി അധികൃതര്‍ അന്വേഷണം നടത്തുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: