ചെന്നൈ: ഏഷ്യന്‍ പുരുഷ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ -ജപ്പാന് മത്സരം സമനിലയില്‍. മൂന്ന് തവണ ചാമ്പ്യന്മാരായ ഇന്ത്യയെ 1-1 എന്ന സ്കോറിന് തളച്ചിടുകയായിരുന്നു ജപ്പാന്.
28-ാം മിനിറ്റില്‍ കെന്‍ നാഗയോഷി ജപ്പാന് ലീഡ് നല്കി. 43-ാം മിനിറ്റില്‍ ഇന്ത്യന്‍ നായകന് ഹര്‍മന്‍പ്രീത് സിംഗ് സമനില ഗോള്‍ നേടി.
ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാം മത്സരമായിരുന്നു ഇന്നത്തേത്. വ്യാഴാഴ്ച നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ 7-1നാണ്്ചൈനയെ ഇന്ത്യ തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: