ലഖ്നൗ: നിര്‍ഭയയായ ഐപിഎസുകാരി മമത സിങ്ങിന് ഹരിയാനയില്‍ നിന്നു മാത്രമല്ല, ഇന്ത്യയുടെ പല കോണുകളില്‍ നിന്നും അഭിനന്ദനപ്രവാഹമെത്തുന്നു. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് ഹിന്ദുപ്രവര്‍ത്തകരുടെ ഘോഷയാത്രയ്ക്ക് നേരെ ആസൂത്രിതമായ കല്ലേറുണ്ടായത്. ചിതറിയോടിയ പ്രവര്‍ത്തകര്‍ തൊട്ടടുത്ത ക്ഷേത്രത്തിലാണ് അഭിയം തേടിയത്.
പ്രാണന് പോകുമോ എന്ന് ഭയന്ന് ക്ഷേത്രത്തില്‍ ഒളിച്ചിരുന്നത് 2500 പേര്. കാരണം പുറത്ത് അക്രമികള്‍ അതിക്രൂരമായാണ് അക്രമം അഴിച്ചുവിടുന്നത്. ജീവിതത്തിനും മരണത്തിനുമിടയില്‍ 250 പേര് തൂങ്ങിക്കിടന്നത് പ്രാര്‍ത്ഥനാമന്ത്രങ്ങളുടെ നൂല്‍പ്പാലത്തില്‍.
അതിനിടെ നൂഹ് ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ 250 പേര് കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് അറിഞ്ഞു. അദ്ദേഹം ഉടനെ ഐപിഎസ് ഉദ്യോഗസ്ഥ മമത സിങ്ങിനെ വിവരമറിയിച്ചു. 250 പേര് അഭയം തേടിയ നൂഹിലെ ക്ഷേത്രത്തിന്റെ ഗൂഗിള്‍ മാപ്പും മമത സിങ്ങിന് അയച്ചുകൊടുത്തു.
ഉടനെ മമത ഒരു സംഘം പൊലീസുമായി ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു. രണ്ടും കല്പിച്ചായിരുന്നു ഈ യാത്ര. അക്രമികള്‍ വടിയും തോക്കും കല്ലുകളും കൊണ്ട് അഴിഞ്ഞാടുന്ന വീഥിയിലൂടെ മമതയും സംഘവും നീങ്ങി.
നൂഹിലെ നല്ലഹാദ് മഹാദേവ ക്ഷേത്രത്തില്‍ അഭയം തേടി അകത്തുകയറി 2500 പേരെ പിന്നീട് എതിര് സമുദായത്തില്‍പ്പെട്ടവര്‍ ബന്ദികളാക്കുകയായിരുന്നു. “ഞങ്ങള്‍ നൂഹിലെ ക്ഷേത്രത്തിന് എത്തിയപ്പോള്‍ നിരവധി വാഹനങ്ങള്‍ കത്തുന്നുണ്ടായിരുന്നു. അക്രമികള്‍ കല്ലെറിയുകയും പൊലീസ് വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. നൂഹില്‍ മൂന്ന് ചന്തകളുണ്ട്- അക് ബര് ചൗക്, തിരംഗ ചൗക്, ബാദ്കലി ചൗക് എന്നിങ്ങനെ. ഇവിടെയാണ് അക്രമികള്‍ ഒത്തുചേര്‍ന്ന് പൊലീസ് സേനയെ ആക്രമിക്കുന്നത്. ചില പൊലീസുകാര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. ഞങ്ങള്‍ എങ്ങിനെയോ ഈ ചന്തകള്‍ ഒരു വിധം മറികടന്നാണ് നല്ലഹാദ് ക്ഷേത്രത്തില്‍ എത്തിയത്. “- മമതാ സിങ്ങ് ഐപിഎസ് പറയുന്നു.
വൈകാതെ അവര്‍ 250 ഹിന്ദു പ്രവര്‍ത്തകരെയും അത്ഭുതകരമായി മോചിപ്പിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ മാത്രമല്ല, സുപ്രീംകോടതിയും ഈ വിജയകരമായ ദൗത്യത്തിന്റെ പേരില്‍ മമത സിങ്ങിനെ അഭിനന്ദിക്കുകയായിരുന്നു.
അങ്ങിനെ മമതയുടെ ഔദ്യോഗിക പൊലീസ് ജീവിതത്തില്‍ സാഹസികതയുടെ, സാമൂഹ്യ സേവനത്തിന്റെ മറ്റൊരു തൂവല്‍ കൂടി. കോളെജ് പഠനത്തിന് ശേഷം മിടുക്കിയായ മമത സിങ്ങ് മെഡിസിന് ചേര്‍ന്ന് ഡോക്ടറാവുക എന്ന ലക്ഷ്യത്തോടെ പഠനം ആരംഭിച്ചതാണ്. പക്ഷെ അവരുടെ ഉള്ളില്‍ സമൂഹത്തിന് വിശാലമായ രീതിയില്‍ സേവനം ചെയ്യണമെന്ന അഭിലാഷം തണുക്കാതെ കിടന്നു. ഒടുവില്‍ അവര്‍ ഐഎഎസിന് ശ്രമിച്ചു. ഐപിഎസ് എടുത്തു.
പക്ഷെ അവരുടെ തീരുമാനം ശരിയാണെന്ന് കാലം തെളിയിച്ചു. ധീരപ്രവര്ത്തനങ്ങള്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം വരെ ലഭിച്ച ഉദ്യോഗസ്ഥയാണ് മമത സിങ്ങ്. ഇപ്പോഴിതാ ഹരിയാനയിലെ നൂഹില്‍ 250 ഹിന്ദു പ്രവര്‍ത്തകരെ കൂടി മരണത്തിന്റെ വായില്‍ നിന്നും രക്ഷിച്ച് മറ്റൊരു ധീരത കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: