ചെന്നൈ: ഏഷ്യന്‍ പുരുഷ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ വെളളിയാഴ്ച വൈകിട്ട് ജപ്പാനെ നേരിടും. മത്സരം രാത്രി 08:30ന് ആരംഭിക്കും.
മറ്റ് മത്സരങ്ങളില്‍, ദക്ഷിണ കൊറിയയും പാക്കിസ്ഥാനും ഇതേ വേദിയില്‍ വൈകുന്നേരം ഏറ്റുമുട്ടും. വൈകിട്ട് 6.15ന് ചൈന മലേഷ്യയെ നേരിടും.
ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ 7-2ന് ചൈനയെ പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ ദക്ഷിണ കൊറിയ ജപ്പാനെ 2-1 ന് പരാജയപ്പെടുത്തിയപ്പോള്‍ മലേഷ്യ 3-1 ന് പാകിസ്ഥാനെ പരാജയപ്പെടുത്തി.
ജയത്തോടെ മികച്ച ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.ടൂര്‍ണമെന്റില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ടീമാണ് ലോക നാലാം നമ്പര്‍ സ്ഥാനത്തുളള ഇന്ത്യ.ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം പതിപ്പിന് ഇന്നലെയാണ് ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന് സ്റ്റേഡിയത്തില്‍ തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: