ട്രിനിഡാഡ് : ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി 20 മത്സരം ഞായറാഴ്ച നടക്കും. പ്രോവിഡന്‍സ് സറ്റേഡിയത്തിനാണ് മത്സരം. അവസാന രണ്ട് മത്സരങ്ങള്‍ അമേരിക്കയിലാണ്.
കഴിഞ്ഞ ദിവസം നടന്ന ആദ്യ ടി 20 മത്സരത്തില്‍ ഇന്ത്യ നാല് റണ്‍സിന് പരാജയപ്പെട്ടിരുന്നു.ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി.നായകന് റോവ്മാന്‍ പവല്‍ 32 പന്തില്‍ നിന്ന് 48 റണ്‍സ് നേടി. നിക്കോളാസ് പൂരന് മുപ്പത്തിനാല് പന്തില്‍ 41 റണ്‍സ് എടുത്തു.
ഇന്ത്യക്ക് വേണ്ടി യുസ്വേന്ദ്ര ചഹല്‍ ആര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടാനേ കഴിഞ്ഞുളളൂ.
അവസാന ഓവറില്‍ ഇന്ത്യക്ക് 10 റണ്‍സാണ് വിജയിക്കാന്‍ വേണ്ടിയിരുന്നത്.കുല്‍ദീപ് യാദവ് റോമാരിയോ ഷെപ്പേഡിന്റെ ആദ്യ പന്തില്‍ തന്നെ പുറത്തായി.അഞ്ചാം പന്തില്‍ അര്‍ഷ്ദീപ് സിംഗ് റണ്ണൗട്ടായി. അവസാന ഓവറില്‍ ഇന്ത്യക്ക് അഞ്ച് റണ്‍സ് മാത്രമേ നേടാനായുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: