ന്യൂദല്‍ഹി : മദ്യനയ കേസില്‍ ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. സിസോദിയ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷകളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സെപ്റ്റംബര്‍ നാലിലേക്ക് മാറ്റി. ഇതോടെ സിസോദിയ ജയിലില്‍ തന്നെ തുടരും.
ഭാര്യയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് സിസോദിയ ഇടക്കാല ജാമ്യത്തിന് ശ്രമിച്ചത്. എന്നാല്‍, മനീഷ് സിസോദിയയുടെ ഭാര്യയുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎന് ഭട്ടി എന്നിവര്‍ അടങ്ങുന്ന ബെഞ്ച്, അവരുടെ ആരോഗ്യനില സാധാരണ നിലയിലാണ് എന്നറിയിച്ചു. ഇതോടെ സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ കേസിലെ പതിവ് ജാമ്യാപേക്ഷകള്‍ക്കൊപ്പം സെപ്തംബര്‍ 4ന് പരിഗണിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു.
മദ്യനയക്കേസില്‍ സിസോദിയയ്ക്കെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. ഇടക്കാല ജാമ്യാപേക്ഷയില്‍ സുപ്രീംകോടി ഏജന്‍സികളുടെ അഭിപ്രായം തേടിയിരുന്നു. കേസന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ തുടരുന്നതിനാല്‍ സിസോദിയയ്ക്കിപ്പോള് ജാമ്യം നല്‍കുന്നത് ഉചിതമല്ല എന്നാണ് ഇരു ഏജന്‍സികളും കോടതിയെ അറിയിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: