ശിവഗിരി: ഗണപതി ഭഗവാന് മിത്താണെന്ന് പറഞ്ഞ് സ്പീ്കര്‍ എ.എന്‍. ഷംസീറിനെതിരേ ശിവഗിരി മഠവും. വിശ്വാസികള്‍ക്ക് മുറിവേല്‍പ്പിച്ച വാക്കുകളില്‍ ഷംസീര്‍ ഖേദപ്രകടനം നടത്തണമെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി.
ഷംസീര്‍ മതേതതര വിശ്വാസിയാണെന്ന് ഉറക്കെ ഉറക്കെ പറയുന്നുണ്ട്, അദ്ദേഹം അക്ഷേപിക്കാന്‍ വേണ്ടി പറഞ്ഞതാകില്ല, പ്രസംഗത്തിനിടയില്‍ പറഞ്ഞത് വിശ്വാസികളായ ഭക്തരുടെ മനസില്‍ മുറിവുണ്ടാക്കിയിട്ടുണ്ട്. അതു മനസിലാക്കി നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുകയാണ് ഉചിതം. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയവിഷയങ്ങില്‍ മഠം ഇടപെടില്ല. വിശ്വാസികളായ ആള്‍ക്കാര്‍ക്ക് വേദനയുണ്ടായെന്ന് മനസിലാക്കിയുള്ള പ്രതികരണമാണ് മഠം നടത്തുന്നത്. ഗണപതി ഈശ്വരചൈതന്യമുള്ള മൂര്ത്തിയാണെന്നും സ്വാമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: