ശ്രീനഗര്‍ : കുല്‍ഗാമില്‍ നിന്ന് കഴിഞ്ഞദിവസം കാണാതായ സൈനികനെ പോലീസ് ജീവനോടെ കണ്ടെത്തി. കശ്മീര്‍ എഡിജിപി വിജയകുമാറാണ് സൈനികനെ കാണാതായ വിവരം പുറത്തുവിട്ടത്. ലേയില്‍ ജോലി ചെയ്തിരുന്ന ജാവേദ് അഹമ്മദ് വാനിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്.
എന്നാല്‍ സൈനികന്റെ തിരോധാനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. വ്യാഴാഴ്ച കുല്‍ഗാം പോലീസാണ് ഇയാളെ കണ്ടെത്തിയത്. സൈനികനെ മെഡിക്കല്‍ പരിശോധന ഉള്‍പ്പടെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കും അതിനുശേഷം ചോദ്യം ചെയ്യുമെന്ന് എഡിജിപി അറിയിച്ചു.
ലേയില്‍ നിന്നും അവധിക്കുവന്ന സൈനികന് തിരിച്ച് ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് കാണാതാവുന്നത്. വീട്ടിലേക്ക് ആഹാര സാധനങ്ങള്‍ വാങ്ങാന്‍ പോയതിന് ശേഷമാണ് സൈനികനെ കാണാതായത്. ഇയാള്‍ സഞ്ചരിച്ച കാര്‍ പരന്‍ഹാലില്‍ നിന്ന് സൈന്യം കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ ഡോര്‍ തുറന്ന നിലയിലായിരുന്നു അപ്പോള്‍. കൂടാതെ സൈനികന്റെ ചെരുപ്പുകളും ആഹാരസാധനങ്ങളും കാറില്‍ അവശേഷിച്ചിരുന്നു.
ഇതോടെ ജാവേദിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതാണെന്നാണ് സംശയിച്ചിരുന്നത്. അവന് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവനെ ജീവനോടെ വിടണമെന്ന് ആവശ്യപ്പെട്ട് ജാവേദിന്റെ വീഡിയോയും പുറത്തിറങ്ങിയിരുന്നു. ജാവേദിനായി സൈന്യവും വ്യാപകമായി തെരച്ചില്‍ നടത്തി വരികയായിരുന്നു ഇതുമായി ബന്ധപ്പെട്ട് നിരവധിപ്പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 2014ലാണ് ജാവേദ് അഹമ്മദ് വാനി സൈന്യത്തില്‍ ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: