തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലിക്കോപ്ട്ടര്‍ വട്ടമിട്ടുപറന്നു. ജുലൈ 28 ന് രാത്രി ഏഴുമണിയോടെയാണ് 7 ന് ക്ഷേത്രത്തിന്റെ മുകളിലൂടെ അഞ്ച് പ്രാവിശ്യം ഹെലിക്കോപ്ട്ടര്‍ സ്വകാര്യ പറന്നത്. സുരക്ഷാഭീഷണി ഉളളതിനാല്‍ അതിശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുളള ഈ ക്ഷേത്രത്തിന്റെ പരിസര പ്രദേശത്ത് ക്ഷേത്രത്തിന്റെയോ സുരക്ഷാ എജന്‍സികളുടെയോ അനുവാദം കൂടാതെ ഹെലിക്കോപ്ട്ടര്‍ പറത്തിയത്,നിലവിലുളള സുരക്ഷാ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകള്‍ ഭാഗത്തെ ആകാശമേഖല സുരക്ഷകാരണങ്ങളാല്‍ വ്യോമയാനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുളളതാണ്. ഈ മേഖല അതിക്രമിച്ചു കടക്കുന്നതിന്റെ പിന്നില്‍ ദുരുഹതയും ഗൂഡോദ്ദേശ്യവുമുണ്ട്.
അതിക്രമിച്ച് ക്ഷേത്രത്തിന് മുകളിലൂടെ ഹെലിക്കോപ്ട്ടര്‍ പറത്തിയവരെയും അതിന്റെ ഉടമസ്ഥരേയും പറത്താന്‍ നിയോഗിച്ചവരേയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുമ്മനം രാജശേഖരന് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും കത്ത് നല്കി.
സ്വകാര്യ ഹെലിക്കോപ്ട്ടര്‍ സ്വന്തം ഇഷ്ടമനുസരിച്ച് സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കടന്നത് സ്വകാര്യ സ്വര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടിയാണെന്ന് വ്യക്തമാണെന്ന് കുമ്മനം പറഞ്ഞു..ക്ഷേത്രത്തിന്റെ താല്പര്യങ്ങളുടെയും സുരക്ഷയും ധ്വംസിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്തിട്ടുളളതുമാണ്. ഇത് ഭക്തജന വികാരങ്ങളെ വ്രണപ്പെടുത്തുന്നതും ഉല്‍ക്കണ്ഠാജനകവുമാണ്. അവരുടെ വിശ്വാസ സങ്കല്പങ്ങളെ വ്രണപ്പെടുത്തിട്ടുണ്ട്. കത്തില്‍ കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: