ലഖ്നൗ: യുപിയിലെ ജാന്പൂരിനടുത്ത്, ഗോധ്നയില്, മുഹറത്തിന്റെ പത്താം ദിവസം നടന്ന താജിയ ഘോഷയാത്രയില്‍ ഇന്ത്യ വിരുദ്ധ, പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ 33 പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ 30 സെക്കന്‍ഡ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അള്ളാഹു-അക്ബര്‍, നാരാ-ഇ-തക്ബീര്‍, പാകിസ്താന് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത് ഇതില്കേള്ക്കാം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റൂറല്‍ എഎസ്പി ശൈലേന്ദ്ര കുമാര്‍ സിങ്ങ് നിര്‍ദേശിച്ചു. 153 എ (മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 153 ബി (രാജ്യവിരുദ്ധ നടപടി)എന്നിവ പ്രകാരം കേസെടുത്തതായി എഎസ്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: