ആലുവ: പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ മൂന്ന് സഹോദരങ്ങളുടെയും തുടര്‍ പഠനച്ചെലവ് പൂര്‍ണമായും പാലക്കാട് ആസ്ഥാനമായ സന്നദ്ധസംഘടന ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ്) ഏറ്റെടുക്കും. എച്ച്ആര്‍ഡിഎസ് ഇന്ത്യ ഫൗണ്ടര്‍ സെക്രട്ടറി അജി കൃഷ്ണന് തായിക്കാട്ടുകരയിലെ കുട്ടിയുടെ വസതിയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചാണ് വിവരം അറിയിച്ചത്. ഇരയുടെ കുടുംബത്തോട് കേരള സര്‍ക്കാര്‍ മതപരമായ വിവേചനം കാണിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. കുഞ്ഞിന്റെ സംസ്കാര ചടങ്ങില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഗുരുതരമായ അവഗണന ഉണ്ടായി. ഏറെ പരാതികള്‍ക്ക് ശേഷമാണ് വൈകിയെങ്കിലും ചെറിയ ധനസഹായം പ്രഖ്യാപിച്ചത്.
ജുനൈദ് എന്ന യുവാവ് അന്യസംസ്ഥാനത്ത് ട്രെയിനിനുള്ളില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നു കൊല്ലപ്പെട്ടപ്പോള്‍ പത്തു ലക്ഷം രൂപ നേരിട്ടു കൊണ്ടുപോയി നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ നടന്ന പിഞ്ചുകുഞ്ഞിന്റെ നിഷ്ഠൂര കൊലപാതകം കണ്ടില്ലെന്ന് നടിച്ചു. ജുനൈദിന്റെ കുടുംബത്തെ കാണാനും സാന്ത്വനിപ്പിക്കാനും പിണറായി വിജയന് സമയം കണ്ടെത്തിയിരുന്നു- 2017ല്‍ നടന്ന സംഭവം അജി കൃഷ്ണന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: