തിരുവനന്തപുരം: ഭാരതീയവിചാരകേന്ദ്രവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും സംയുക്തമായി എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി ‘പൂര്‍ണം’ സെമിനാര്‍ സംഘടിപ്പിക്കുന്നു. ആഗസ്ത് 12, 13 തീയതികളില്‍ സംസ്കൃതിഭവനില് ആണ് സെമിനാര്‍. അമൃത ഭാരത സൃഷ്ടിക്കായി വിദഗ്ധരായ യുവാക്കളെയും ഉദ്യോഗാര്‍ഥികളെയും തയാറാക്കുകയാണ് ലക്ഷ്യം.
ഐഎസ്ആര്‍ഒ ചെയര്‍മാനും കേന്ദ്ര സ്പെയ്സ് സെക്രട്ടറിയുമായ എസ്. സോമനാഥ്, എന്‍ട്രന്‍സ് എക്സാമിനേഷന് മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. എസ്. രാജൂകൃഷ്ണന്‍, കേരള യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മാറ്റിസ് ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ ബയോളജി ഹെഡ് ഡോ. അച്യുത്ശങ്കര്‍, ഐഐഎസ്ടി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍, ട്രിനിറ്റി കോളജ് ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ സുരേന്ദ്രന്, കേന്ദ്ര സര്‍വകലാശാല അസോസിയേറ്റ് പ്രൊഫ. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് യോഗ കേരളഹെഡ് ഡോ. സുബ്രഹ്മണ്യ പെയ്ലൂര്, അമൃത സിവില്‍ സര്‍വീസ് അക്കാദമി മുന്‍ ചെയര്മാന്, പ്രൊഫ. കെ. ഗോപാലകൃഷ്ണന്, സ്റ്റേറ്റ് ബാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേര്‍ണിങ് ആന്‍ഡ് ഡെവലപ്മെന്റ് കൊച്ചി മുന്‍ ഡയറക്ടര്‍ പദ്മജന്‍ ടി. കാളിയമ്പത്ത് എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.
ബിടെക് നാലാം സെമസ്റ്റര്‍ മുതല്‍ എംടെക് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. പങ്കെടുക്കുന്നവര്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിവരങ്ങള്‍ക്ക് 9526454862, 9495704613.
പ്രതികരിക്കാൻ ഇവിടെ എഴുതുക: