ആലപ്പുഴ: സിപിഎമ്മിലെ കെ.കെ ജയമ്മയെ ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തു.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അമ്പിളി അരവിന്ദിനെയും ബിജെപിയുടെ സുമയേയുമാണ് പരാജയപ്പെടുത്തിയത്. ജയമ്മയ്ക്ക് 35 വോട്ട് ലഭിച്ചു. നെഹ്റുട്രോഫി വാര്‍ഡ് കൗണ്‍സിലറാണ് കെ കെ ജയമ്മ. സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് സൗമ്യരാജ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
എല്‍ഡിഎഫ്-35 (സിപിഎം-23, സിപിഐ-ഒമ്പത്, കേരള കോണ്‍ഗ്രസ് (ജോസ് വിഭാഗം)-ഒന്ന്, എന്‍സിപി-ഒന്ന്, എല്‍ജെഡി-ഒന്ന്). യുഡിഎഫ്-11 (മുഴുവനും കോണ്‍ഗ്രസ്), ബിജെപി-മൂന്ന്, പിഡിപി-ഒന്ന്, എസ്ഡിപിഐ-ഒന്ന്, സ്വതന്ത്രന്-ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: