Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗണപതി മിത്തല്ല എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്; ശാസ്ത്രം എന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റില്ലെന്നല്ലേ ഷംസീര്‍ പറഞ്ഞത്

വിശ്വാസം ഇല്ലാത്ത ഒരാള്‍ അതില്‍ വിശ്വാസമില്ലെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. സാമുഹ്യ ശാസ്ത്രം, സാഹിത്യം എന്നിവ പഠിപ്പിക്കുമ്പോള്‍ മിത്തിനെ കുറിച്ച് പഠിപ്പിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 12:54 pm IST
in Kerala

ആലപ്പുഴ : ഗണപതി മിത്തല്ല എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. അത് വിശ്വസിക്കേണ്ടവര്‍ അങ്ങനെ വിശ്വസിക്കട്ടെ. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവനയെ ചൊല്ലി നടന്ന പ്രതിഷേധങ്ങള്‍ കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഗണപതി മിത്തല്ല എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. വിശ്വാസം ഇല്ലാത്ത ഒരാള്‍ അതില്‍ വിശ്വാസമില്ലെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. സാമുഹ്യ ശാസ്ത്രം, സാഹിത്യം എന്നിവ പഠിപ്പിക്കുമ്പോള്‍ മിത്തിനെ കുറിച്ച് പഠിപ്പിക്കാം. പക്ഷേ അത് ശാസ്ത്രമല്ല. ഷംസീര്‍ പറഞ്ഞത് ഇങ്ങനെയുള്ള വിശ്വാസങ്ങളെ ശാസ്ത്രമായി പ്രചരിപ്പിക്കുന്നതിനെതിരേയാണ്. അത് കേരളത്തില്‍ ആരാണ് പറയാത്തത്.  

ഷംസീര്‍ ഇങ്ങനെ പറഞ്ഞു എന്നതിലാണ് കേരളത്തില്‍ ചിലര്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള വലിയ പരിശ്രമത്തിന്റെ ഭാഗമാണിത്. ഇതൊന്നും യാദൃശ്ചികമായി നടക്കുന്നതല്ല. വളരെ ബോധപൂര്‍വം വര്‍ഗീയ അതിപ്രസരം സൃഷ്ടിക്കാന്‍ ചില കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതാണ്. ഇതിനെ പ്രതിരോധിക്കും.  

നമ്മുടെ പുരാണങ്ങള്‍ മാത്രമല്ല ഗ്രീക്ക് പുരാണങ്ങളിലും പാതി മനുഷ്യനും പാതി കുതിര പോലുള്ള മൃഗങ്ങളായിട്ടുള്ള എത്രയോ മിത്തുകളുണ്ട്. ഇതൊക്കെ വിശ്വാസത്തിന്റെ ഒരു കാലഘട്ടത്തിന്റെ ഭാഗമാണ്. അത് വിശ്വസിക്കുന്നവരെയൊന്നും നമ്മള്‍ ചോദ്യംചെയ്യുന്നില്ല. നമ്മുടെ കുഞ്ഞുങ്ങളെ അത് ശാസ്ത്രം എന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റില്ല എന്നല്ലേ ഷംസീര്‍ പറഞ്ഞത്. ഇനി ഒരാള്‍ക്ക് ഇത് മിത്താണെന്ന് അഭിപ്രായം ഉണ്ടെങ്കില്‍ അതിനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.

അതേസമയം വിഷയത്തില്‍ ശബരിമല പ്രക്ഷോഭത്തിന് സമാനമായ സമരമുറകളെന്നും നടന്നിട്ടില്ല. എന്നാല്‍ കുറച്ചുപേര്‍ അങ്ങനെയൊരു പരിശ്രമം നടത്തിയിട്ടുണ്ട്. ശബരിമല കാലത്തെ മോഹം കണ്ടിട്ട് കോണ്‍ഗ്രസും അതിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും അന്യോന്യം അറിഞ്ഞുകൊണ്ടുള്ള കളികളാണ് നടക്കുന്നത്. അതിനെ രാഷ്‌ട്രീയമായി നേരിടും. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.  

Tags: an shamseerഗണപതിഡോ. തോമസ് ഐസക്Thomas Isaac
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നിയമസഭാ നടപടികള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

Kerala

പലസ്തീൻ കാമ്പയിനൊക്കെ നടത്തിയിട്ടും നമ്മൾ തോറ്റുപോയല്ലോ ; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് തോമസ് ഐസക്ക്

Kerala

മസാല ബോണ്ട് ഇടപാട് എല്ലാ നിയമങ്ങളും പാലിച്ച്; ഇഡി നടത്തുന്നത് രാഷ്‌ട്രീയ കളി: പ്രതികരണവുമായി തോമസ ഐസക്

Kerala

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന നിര്യാതയായി

Kerala

പുന്നപ്ര-വയലാര്‍; ആയിരങ്ങള്‍ രക്തസാക്ഷികളെന്ന സിപിഎം അവകാശവാദം പൊളിയുന്നു, അപൂര്‍ണ വിവരങ്ങളുമായി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ‘ഡയറക്ടറി’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.