ഗുരുഗ്രാം : ഹരിയാണയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും അവരുടെ മകളും സഞ്ചരിച്ച കാറിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. നൂഹ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അഞ്ജലി ജെയ്നും അവരുടെ മൂന്ന് വയസുള്ള മകളും ഗണ്‍മാനുമാണ് ഈ സമയം കാറിലുണ്ടായത്.
മജിസ്ട്രേറ്റിന്റെ പരാതിയില്‍ നൂഹ് പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ മകളുമൊത്ത് എസ്കെഎം മെഡിക്കല്‍ കോളേജില്‍നിന്ന് മടങ്ങവെ അക്രമികള്‍ അവരുടെ കാറിനുനേരെ കല്ലെറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തു പിന്നാലെ കാറും കത്തിച്ചു. ഇതോടെ മജിസ്ട്രേറ്റ് കാര്‍ അവിടെ ഉപേക്ഷിച്ച് മകളേയുമെടുത്ത് ഒരു വര്‍ക്ഷോപ്പില്‍ അഭയം തേടുകയായിരുന്നു. അഭിഭാഷകര്‍ എത്തിയാണ് അവരെ അവിടെ നിന്നും രക്ഷപ്പെടുത്തിയത്.
ഇരുവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 150-ഓളം പേരടങ്ങിയ സംഘമാണ് ഇവരുടെ കാര്‍ ആക്രമിച്ചത്. അക്രമികള്‍ കാര്‍ കത്തിച്ചുവെന്ന് പിറ്റേദിവസമാണ് വ്യക്തമായതെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: