മുംബൈ: ബോളിവുഡ് കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ (58) മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ റായ്ഗഡിലുള്ള അദ്ദേഹത്തിന്റെ എന്‍ഡി സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ച നിലയിലാണ് ദേശായിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.
അദ്ദേഹത്തിന് 252 കോടി രൂപയുടെ വായ്പാ തിരിച്ചടവുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദേശായിയുടെ ഉടമസ്ഥതയിലുള്ള എന്‍ഡി ആര്‍ട്ട് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇസിഎല്‍ ഫിനാന്‍സില്‍ നിന്ന് 2016ലും 2018ലുമായി 185 കോടി രൂപ വീതം വായ്പയെടുത്തിരുന്നു. എന്നാല്‍ 2020 ജനുവരി മുതല്‍ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
1965 ജനുവരി 25ന് മഹാരാഷ്‌ട്രയിലെ ദാപോലില്‍ ജനിച്ച അദ്ദേഹം നിരവധി ഹിന്ദി, മറാഠി ചലച്ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ലഗാന്‍, ദേവദാസ്, സ്വദേശ്, ജോധാ അക്ബര്‍, പ്രേം രതന്‍ ധാന്‍ പയോ എന്നിവയാണു ശ്രദ്ധ നേടിയ ബോളിവുഡ് ചിത്രങ്ങള്‍. ഇതില്‍ ജോധാ അക്ബര്‍ അദ്ദേഹത്തിന്റെ സ്വന്തം സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്. 1987ലെ തമാസ് എന്ന ടെലിവിഷന്‍ ചിത്രത്തിന്റെ അസിസ്റ്റന്റ് കലാസംവിധായകനായായിരുന്നു തുടക്കം. ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറി. മികച്ച കലാസംവിധാനത്തിനു നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2016ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: