ന്യൂദല്‍ഹി: നരേന്ദ്രമോദി നയിക്കുന്ന ഈ സര്‍ക്കാരിന് കീഴില്‍ ഇന്ത്യ മുന്പെന്നെത്തേതിനേക്കാള് സുരക്ഷിതമാണെന്ന് ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അനില്‍ ആന്റണി. ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു അനില്‍ ആന്റണിയുടെ ഈ പ്രതികരണം.
കൂടിക്കാഴ്ചയില്‍ കേരളത്തിലെ യുവാക്കളെക്കുറിച്ചും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും അമിത് ഷായുമായി ചര്‍ച്ച നടത്തിയതായി പിന്നീട് ട്വിറ്ററില്‍ അനില്‍ ആന്റണി കുറിച്ചു. . ഈയിടെയാണ് അനില്‍ ആന്റണി ബിജെപിയുടെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള പ്രധാനമന്ത്രിയുടെ സ്വപ്നം മുന്നോട്ട് നയിക്കാന്‍ പ്രയത്നിക്കുമെന്ന് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അനില്‍ ആന്റണി അഭിപ്രായപ്പെട്ടിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയ്ക്കെതിരെ ശക്തമായ നിലപാടെടുത്താണ് കോണ്‍ഗ്രസില്‍ വിമത നേതാവായിരുന്ന അനില്‍ ആന്റണി ബിജെപിയിലേക്ക് ചുവടുവെച്ചത് കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന ട്വീറ്റില്‍ കോണ്‍ഗ്രസിനെതിരെ അനില്‍ ആന്റണി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മോദി പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ ട്വീറ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചുവെന്നും സ്വതന്ത്ര അഭിപ്രായപ്രകടനത്തെ പുറത്ത് പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഇരട്ടമുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അനില്‍ ആന്റണി തുറന്നടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: