തിരുവനന്തപുരം: ഹിന്ദുക്കളുടെ ആരാധനാ മൂർത്തിയായ ഗണപതി മിത്ത് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അതേസമയം അല്ലാഹു ദൈവീകമായ അവതാരമായിട്ടാണ് വിശ്വാസികൾ കാണുന്നതെന്നും അതിനെ അങ്ങനെ തന്നെ കാണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഷംസീർ പറഞ്ഞത് പൂർണമായും ശരിയെന്നും ഷംസീർ തിരുത്തുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
എ.എൻ.ഷംവീറിന്റെ ഗണപതി അവഹേളനത്തിനെതിരെ എൻഎസ്എസ് കടുത്ത നിലപാട് സ്വീകരിച്ചതോടെ ഇന്നലെ എകെജി സെന്ററിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഗണപതി മിത്ത് തന്നെയാണെന്നും അല്ലാഹു വിശ്വാസികളെ സംബന്ധിച്ച് ദൈവീകമായി അവതരിപ്പിക്കപ്പെടുന്നതെന്നും ഇരട്ടനിലപാട് സ്വീകരിച്ചത്. ഗണപതി മിത്ത് ആണ് എന്നാണോ സിപിഎം നിലപാട് എന്ന ചോദ്യത്തിന് ‘ഗണപതി മിത്തല്ലാതെ, എന്താ ശാസ്ത്രമാണോ എന്നായിരുന്നു മറുപടി.
ഞങ്ങൾക്ക് അത് പറയാൻ ഒരപുമടിയുമില്ലെന്നും മിത്ത് മിത്തായി കാണണം. പരശുരാമൻ എറിഞ്ഞുണ്ടാക്കിയതാണ് കേരളം, എന്നിട്ട് ബ്രാഹ്മണ സമൂഹത്തിന് നൽകി എന്ന് പറയുന്നത് എന്നത് മിത്താണോ ചരിത്രമാണോ ശാസ്ത്രമാണോ എന്നുള്ള ന്യായീകരണവും നടത്തി. പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ‘ഷംസീറിന് അല്ലാഹു മിത്ത് ആണ് എന്ന് പറയാൻ ധൈര്യമുണ്ടോ’ എന്ന് ചോദിച്ചുണ്ടെന്ന് ചൂണ്ടിക്കാട്ടിയതോടെ എം.വി.ഗോവിന്ദൻ മലക്കം മറിഞ്ഞു. വിശ്വാസികളുടെ എല്ലാ വിശ്വാസവും മിത്താണ് എന്നല്ല താൻ പറഞ്ഞതെന്നായി മലക്കം മറിച്ചിൽ.
തുടർന്നുള്ള മറുപടി ഇങ്ങനെ ‘ മിത്തായിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളം രൂപപ്പെട്ടതിന്റെ കാര്യം പറഞ്ഞത്. അങ്ങനെ ഒരുപാട് മിത്തുകളുണ്ട്. സങ്കൽപത്തിന്റെ ഭാഗമായി കാണേണ്ടത്. ദൈവീകമായി അവതരിപ്പിക്കപ്പെടുന്നത് അവരെ സംബന്ധിച്ച് അവതാരങ്ങൾ. നമ്മളെന്തിനാണ് മിത്തെന്ന് പറഞ്ഞ് അവസാനിപ്പിക്കേണ്ട കാര്യം. അവരുടെ വിശ്വാസ പ്രമാണത്തിന്റെ ഭാഗമായിട്ടാണ്. അവരുടെ വിശ്വാസ പ്രമാണത്തിന്റെ ഭാഗമായിട്ടാണ് അവർ കാണുന്നുവെന്ന് നമ്മൾ കാണുകതന്നെ വേണം. ഞങ്ങൾക്ക് അതിൽ യാതൊരു തർക്കവുമില്ല. അവർ കാണും’ എന്നുമായിരുന്നു മറുപടി.
വാർത്താ സമ്മേളനത്തിൽ ഉടനീളം ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന നിലപാടായിരുന്നു എം.വി.ഗോവിന്ദന്റേത്. കേരളം പരശുരാമൻ സൃഷ്ടിച്ചെന്ന് പറയുന്നതിനെ അവഹേളിച്ചുകൊണ്ടായിരുന്നു വാർത്താ സമ്മേളനത്തിന്റെ തുടക്കം. കേരളം പരശുരാമൻ സൃഷ്ടിച്ച് ബ്രാഹ്മണർക്ക് നൽകിയെന്ന കഥ ബ്രാഹ്മണ്യത്തിലേക്ക് തള്ളിവിടുന്നതാണ്. അതെല്ലാം മിത്താണ്. അതിനെതിരെ ചട്ടമ്പിസ്വാമി പുസ്തകം എഴുതിയിട്ടുണ്ടെന്നും തന്റെ വാദം ബലപ്പെടുത്താൻ എം.വി. ഗോവിന്ദൻ ഉന്നയിച്ചു. പുഷ്പക വിമാനം, കൗരവരുടെ ജനനം, ഗണപതിയുടെത് പ്ലാസ്റ്റിക് സർജ്ജറി തുടങ്ങിയവ പണ്ടുള്ളവയുടെ തുടർച്ചയെന്നൊക്കെ പറയുന്നത് ശാസത്രവിരുദ്ധമാണെന്നും ചാതുർവർണ്യത്തിലേക്ക് തള്ളിവിടുന്നതാണെന്നതടക്കം അധിക്ഷേപിക്കുകയും ചെയ്തു. അതേസമയം മറ്റ് മതങ്ങളിലെ മിത്തുകളെകുറിച്ച് ഒരക്ഷരം മിണ്ടാനും എം.വി.ഗോവിന്ദൻ തയ്യാറായില്ല.
ഹിന്ദുമതം മിത്താണെങ്കില്‍ അല്ലാഹു മിത്താണ് എന്ന് കൂടി ഷംസീര്‍ പറണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് രണ്ടും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നു പറഞ്ഞ എം.വി.ഗേവിന്ദന്‍ ദൈവത്തിന്റെ കാര്യം പറയുമ്പോള്‍ സ്വാഭിവകമായും ഏക ദൈവത്തിന്റെ ഒരു പ്രത്യക തലമാണ് മുസ്ലീം കൈകാര്യം ചെയ്യുന്നതെന്നും പറഞ്ഞു. കൂടാതെ ലക്ഷക്കണക്കിന് ഹിന്ദു ദൈവങ്ങളുണ്ടെന്നും ഓരോന്നും എടുത്ത് ദൈവീകമാണോ മിത്താണോ എന്ന് നോക്കാനാകുമോ എന്നും പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: