തൃശൂര്‍: പദ്മഭൂഷണ്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന് മൂസിന്റെ സ്മരണാര്‍ത്ഥം ആഗസ്റ്റ് 5 ന് വൈദ്യരത്നം ഗ്രൂപ്പ് മെന്റേഴ്സ് ഡെ ആചരിക്കുന്നു. ഒല്ലൂര്‍ തെക്കാട്ടുശ്ശേരി ക്ഷേത്രമൈതാനത്ത് രാവിലെ 9.30 ന് മെന്റേഴ്സ് ഡെയുടെ ഉദ്ഘാടനവും ‘ധര്‍മസാഗരം’ ‘ആയുര്‍ജ്യോതി’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ നിര്‍വഹിക്കും. വൈദ്യരത്നം ഗ്രൂപ്പ് എംഡി അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന് മൂസ് അധ്യക്ഷത വഹിക്കും.
പുതുക്കിയ വൈദ്യരത്നം ഹോസ്പിറ്റല്‍ ലോഗോയുടെ പ്രകാശനവും, ആത്മമിത്ര മാധ്യമ പുരസ്കാരവും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിര്‍വഹിക്കും. ഗവ. ഹെല്‍ത്ത് സെന്ററിനു വേണ്ടി വൈദ്യരത്നം നല്കുന്ന ഭൂമിയുടെ രേഖകള്‍ സ്വീകരിക്കലും, ആത്മമിത്ര കലാപുരസ്കാര വിതരണവും മന്ത്രി കെ. രാജന് നിര്‍വഹിക്കും. വേണു രാജാമണി അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന് മൂസ് അനുസ്മരണ പ്രഭാഷണം നടത്തും. വൈദ്യരത്നം ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സതി നാരായണന് മൂസ് ഗൃഹസ്ഥം പദ്ധതിയുടെയും, ടി.എന്‍. പ്രതാപന് എം.പി യോഗസമീക്ഷയുടെയും ഉദ്ഘാടനം നിര്‍വഹിക്കും. അക്കാദമിക് അവാര്‍ഡുകള്‍ ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച സമ്മാനിക്കും. മേയര്‍ എം.കെ. വര്‍ഗീസ് ധര്‍മസാഗരം ടീമിനെ ആദരിക്കും. കെ.യു.എച്ച്.എസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തും. കല, സാഹിത്യം, വാര്‍ത്താമാധ്യമം, സംസ്കൃതം, വേദം എന്നീ വിഭാഗങ്ങളില്‍ മികവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് പുരസ്കാരം നല്‍കും.
തൈക്കാട്ടുശ്ശേരിയില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരു കുടുംബത്തിന് വീടുവെച്ചു നല്കുന്ന ‘ഗൃഹസ്ഥം’ പദ്ധതിക്കും തുടക്കം കുറിക്കും. ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന് മൂസ്, എക്സി. ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. കൃഷ്ണന് മൂസ്, അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. യദു നാരായണന് മൂസ്, സിഇഒ പ്രദീപ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: