തൃശൂര്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് അടിയന്തര സേവനങ്ങള്‍ നല്കുന്നവര്ക്കും നിയമപരമായും നയപരമായും സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. കേരള ആരോഗ്യ സര്‍വകലാശാലയുടെ 17 ാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ഇത് സമൂഹത്തിന്റെ കടമയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാനസിക സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടരുത്. വൈകാരികതയെ പ്രതിരോധിക്കാനുള്ള കഴിവ് വായനയിലൂടെ സമ്പാദിക്കണം. ബിരുദ സമ്പാദനം പഠനത്തിന്റെ അവസാനമല്ല. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ സ്വയം നവീകരിക്കുക എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ ബിരുദധാരികളെ ഓര്‍മിപ്പിച്ചു.
മെഡിസിന്, ആയുര്‍വേദ, ഹോമിയോപ്പതി, ഡെന്റല്‍, നഴ്സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ വിഭാഗങ്ങളിലായി 10,830 ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്കി. ഇതോടെ ആകെ സര്‍വ്വകലാശാലാ ബിരുദം നേടിയവര്‍ 1,33,606 ആയി. സര്‍വ്വകലാശാല നിലവില്‍ വന്ന ശേഷം ആദ്യമായി രണ്ട് പേര് ഗവേഷണബിരുദം (പിഎച്ച്ഡി) കരസ്ഥമാക്കി.
എംബിബിഎസ് പരീക്ഷക്ക് മൈക്രോബയോളജിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്കുള്ള ഡോ. ജയറാം പണിക്കര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ വിനയ് വി. എസി.ന് സമ്മാനിച്ചു. ബിരുദ കോഴ്സുകളിലെ ഒന്നാം റാങ്ക് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും നല്കി.
സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന് കുന്നുമ്മല്‍ സ്വാഗതം ആശംസിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി.പി. വിജയന് അധ്യക്ഷനായി. രജിസ്ട്രാര്‍ പ്രൊഫ. ഡോ. എ.കെ. മനോജ്കുമാര്‍, പരീക്ഷാ കണ്ട്രോളര് പ്രൊഫ. ഡോ. എസ്. അനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ. പി. രാജേഷ്, സര്‍വ്വകലാശാലാ ഡീന്മാരായ ഡോ. ഷാജി കെ. എസ.്, ഡോ. വി. എം. ഇക്ബാല്‍, ഡോ. ബിനോജ് ആര്., വിവിധ ഫാക്കല്‍റ്റി ഡീന്മാര്, സെനറ്റ് അംഗങ്ങള്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: