സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രാണോയ് സി വൈ ലീയെ 21-18, 16-21,21 15 എന്ന സ്കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. ശ്രീകാന്ത്, പ്രാണോയ്, പ്രിയാന്‍ഷു എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.
പി വി സിന്ധു നാട്ടുകാരിയായ അഷ്മിത ചലിഹയെ പരാജയപ്പെടുത്തി വനിതാ സിംഗിള്‍സിന്റെ രണ്ടാം റൗണ്ടിലെത്തി. 21-18, 21-13 എന്ന സ്കോറിനാണ് സിന്ധുവിന്റെ ജയം.
വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ ഗായത്രി ഗോപിചന്ദും ട്രീസ ജോളിയും രണ്ടാം റൗണ്ടില്‍ കടന്നു. കനേഡിയന്‍ സഖ്യമായ കാതറിന് ചോയ്-ജോസഫിന് വു സഖ്യത്തെ 21-16, 21-17 എന്ന സ്കോറിനാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്.പ്രീ ക്വാര്‍ട്ടറില്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള ജപ്പാന്റെ മയൂ മാറ്റ്സുമോട്ടോ-വകാന നഗഹാര സഖ്യത്തെയാണ് അവര്‍ നേരിടുക.
മറ്റൊരു ഇന്ത്യന്‍ വനിതാ ഡബിള്‍സ് ജോഡിയായ അശ്വിനി പൊന്നപ്പയും തനിഷ ക്രാസ്റ്റോയും ഇന്തോനേഷ്യയുടെ ഫെബ്രിയാന കുസുമ-അല്ലനിയ പ്രതിവി ജോഡിയോട് 11-21, 21-14, 17-21 എന്ന സ്കോറിന് തോറ്റ് പുറത്തായി.
നേരത്തെ, ആരതി സാറ സുനില്‍ -എന്‍ സിക്കി റെഡ്ഡി സഖ്യം വനിതാ ഡബിള്‍സിലെ തങ്ങളുടെ ആദ്യ റൗണ്ട് മത്സരത്തില്‍ യുക്രെയ്നിന്റെ യെലിസവെറ്റ ഷര്ക്ക-മരിയ സ്റ്റോലിയറെങ്കോ സഖ്യത്തോട് 19-21, 21-15, 19-21 എന്ന സ്കോറിന് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: