ചണ്ഡിഗഡ് : ഹൈന്ദവ ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറടക്കം അക്രമങ്ങളുണ്ടായതിനെ തുടര്‍ന്ന് ഹരിയാനയിലെ നുഹില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപം സംസ്ഥാനത്തെ മറ്റ് ചില ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇതുവരെ ആറ് പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിരോധനാജഞ പുറപ്പെടുവിച്ചിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കാന്‍ അധികൃതര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അക്രമം ആസൂത്രിത ഗൂഢാലോചനയെ തുടര്‍ന്നാണെന്ന് ആഭ്യന്തര മന്ത്രി അനില്‍ വിജ് കുറ്റപ്പെടുത്തി.അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അക്രമങ്ങളെ തുടര്‍ന്ന് 40 കേസുകളെങ്കിലും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ 100 ലധികം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭിവാനി കൊലക്കേസിലെ മുഖ്യപ്രതിയും ഒളിവില്‍ കഴിയുന്ന പശു സംരക്ഷകനുമായ മോനു മനേസറും ഘോഷയാത്രയില്‍ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്നാണ് നൂഹ് ജില്ലയില്‍ ഹിന്ദുമത ഘോഷയാത്രയ്‌ക്ക് നേരെ അക്രമമുണ്ടായത്. ഫെബ്രുവരിയില്‍ ഭിവാനി ജില്ലയില്‍ വാഹനത്തിനുള്ളില്‍ ബന്ധുക്കളായ ജുനൈദിന്റെയും നസീറിന്റെയും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: