ബാര്‍ബഡോസ്: മൂന്നാം ഏകദിനത്തില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയതോടെ വിന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പരമ്പര 2-1ന് ഇന്ത്യ നേടി.
ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും (85) ഇഷാന് കിഷനും (77) ചേര്‍ന്ന് 20 ഓവറില്‍ 143 റണ്‍സിന്റെ കൂട്ടുകെട്ട് ശക്തമായ അടിത്തറയാണ് ഇന്ത്യക്ക് നല്‍കിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (70) സഞ്ജു സാംസണ് (50) റണ്‍സുമെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 351/5 എന്ന ശക്തമായ സ്കോറാണ് പടുത്തുയര്‍ത്തിയത്
സൂര്യകുമാര്‍ യാദവ് 35 റണ്‍സ് നേടി പുറത്തായപ്പോള്‍ വെസ്റ്റിന്‍ഡീസിനായി റൊമാരിയോ ഷെപ്പേര്‍ഡ് 2 വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസ് തുടക്കം മുതലേ പതറി. ചെറിയ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. മുന്‍ നിരയില്‍ 31 റണ്‍സ് എടുത്ത അലിക് അതനസ് മാത്രമാണ് രണ്ടക്കം കണ്ടത്. ഒരു ഘട്ടത്തില്‍ വിന്‍ഡീസ് 88-8 എന്ന നിലയില്‍ ആയിരുന്നു.
വാലറ്റക്കാര്‍ കളിച്ചത് കൊണ്ടാണ് അവര്‍ നൂറ് കടന്നത്. 35.3 ഓവറില്‍ 151 റണ്‍സിന് വിന്‍ഡീസിന്റെ എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി ശര്‍ദുല്‍ താക്കൂര്‍ നാലു വിക്കറ്റും മുകേഷ് കുമാര്‍ 3 വിക്കറ്റും കുല്‍ദീപ് 2 വിക്കറ്റും വീഴ്ത്തി. ഉനദ് കട് ഒരു വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: