പത്തനംതിട്ട : ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നല്കിയ അഫ്സാനക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നൗഷാദ് പോലീസില്‍ പരാതി നല്കി. തന്നെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. ഇതില്‍ നടപടി സ്വീകരിക്കണമെന്നും ആശ്യപ്പെട്ട് അടൂര്‍ പോലീസിലാണ് നൗഷാദ് പരാതി നല്‍കിയത്.
താന്‍ ഭാര്യയേയും കുട്ടികളേയും മര്‍ദ്ദിച്ചെന്നാണ് അഫ്സാന ആരോപണം ഉന്നയിക്കുന്നത്. ഇത് കളവാണ്, താന്‍ നാടുവിടുമ്പോള്‍ ഇളയ കുഞ്ഞിന് ഒരു വയസിനടുത്തായിരുന്നു പ്രായം. കുട്ടികളെ അഫ്സാനയാണ് മര്‍ദ്ദിച്ചിരുന്നത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതില്‍ ഭയന്നാണ് താന്‍ നാടുവിട്ടതെന്നും നൗഷാദ് പറഞ്ഞു.
അതേസമയം നൗഷാദിനെ താന്‍ കൊന്നതാണെന്ന് പോലീസ് തന്നെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണെന്ന് അഫ്സാന വീണ്ടും ആരോപണം ഉന്നയിച്ചു. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പോലീസ് അവര്‍ പലപ്പോഴും മൊഴി മാറ്റി അന്വേഷണ സംഘത്തെ കബളിപ്പിക്കുകയായിരുന്നെന്നും പറഞ്ഞു. കൂടാതെ അഫ്സാനയുമായി തെളിവെടുപ്പ് നടത്തുന്നതിന്റേയും അവര്‍ നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും വിശദീകരിക്കുന്നതിന്റെ വീഡിയോകളും പോലീസും പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: